Advertisement

കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ തൊഴിലുറപ്പ് പണിക്കിറങ്ങി കായിക താരങ്ങള്‍

October 18, 2020
Google News 1 minute Read

കൊവിഡ് പിടിമുറുക്കിയതോടെ കായിക താരങ്ങളുടെ പരിശീലനവും മത്സരങ്ങളും വഴിമുട്ടിയിരിക്കുകയാണ്. എന്നാല്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ ഇടുക്കിയിലെ മൂന്നു കായിക താരങ്ങള്‍ തൊഴിലുറപ്പ് പദ്ധതി തെരഞ്ഞെടുത്തിരിക്കുകയാണ്. സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവിടെയും കൊവിഡ് വിലങ്ങുതടിയായി.

ഗീതു, ആതിര, അഞ്ജലി, സര്‍വകലാശാല അത്ലറ്റിക് മീറ്റുകളിലെ മിന്നും താരംഗങ്ങളാണിവര്‍. എന്നാല്‍ കൊവിഡ് ട്രാക്കിലായതോടെ സ്പൈക്‌സിനു പകരം തൂമ്പയെടുത്ത് ഇവരും ട്രാക്ക് മാറ്റി. രാവിലത്തെ പരിശീലനം കഴിഞ്ഞാല്‍ പിന്നെ ഈ കായികതാരങ്ങള്‍ തൊഴിലുറപ്പിന് ഇറങ്ങും. ബിരുദാനന്ദര ബിരുദം പൂര്‍ത്തിയാക്കിയ മൂന്നുപേരും സര്‍ക്കാര്‍ ജോലി കിട്ടുമെന്ന പ്രതീക്ഷയിലാണ്. ഇതിനായി കായികമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Story Highlights Athletes covid crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here