കൂത്തുപറമ്പ് പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു

koothuparambu pushpan brother bjp

കൂത്തുപമ്പ് വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ് ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുന്ന പുഷ്പൻ്റെ സഹോദരൻ ബിജെപിയിൽ ചേർന്നു. പുഷ്പൻ്റെ സഹോദരൻ കണ്ണൂർ ചൊക്ലി മേനപ്രം സ്വദേശി പുതുക്കിടി ശശിയാണ് ബിജെപിയിൽ ചേർന്നത്. വിവിധ വിഷയങ്ങളിലുള്ള സിപിഐഎം നിലപാടുകളിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ ചെരുന്നതെന്ന് ശശി പറഞ്ഞു.

Read Also : കൂറുമാറി ബിജെപിയിലെത്തി; മണിക്കൂറുകൾക്കകം പാർട്ടിയിൽ തിരിച്ചെത്തി യൂത്ത് കോൺഗ്രസ് നേതാവ്

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ, പി പ്രകാശ് ബാബുവാണ് ശശിക്ക് മെമ്പർഷിപ്പ് നൽകിയത്. ഇനിയും കൂടുതൽ ആളുകൾ പാർട്ടിയിൽ എത്തുമെന്ന് ചടങ്ങിനിടെ ബിജെപി കണ്ണൂർ ജില്ലാ ഘടകം പറഞ്ഞു.

Story Highlights koothuparambu pushpan’s brother joines bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top