Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നു; സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍

October 18, 2020
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നു. ഹാക്കിംഗിലൂടെ ചോര്‍ത്തിയ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് അടുത്തിടെയായിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ വെബ്‌സൈറ്റിലെ വിവരങ്ങളും ചോര്‍ന്നിരിക്കുന്നത്.

സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബിളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ഇതുവഴിയായി ഡാര്‍ക്ക് വെബ്ബില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പേര്, ഇ-മെയില്‍ അഡ്രസ്, മൊബൈല്‍ ഫോണ്‍ നമ്പര്‍, എന്നിവയെല്ലാം ഉള്‍പ്പെടും. ഒക്ടോബര്‍ 10 മുതല്‍ ഇവ ഡാര്‍ക്ക് വെബ്ബില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 5,74,000 ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നു.

അതേസമയം ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ ലഭ്യമാണെന്നതില്‍ ഔദ്യോഗികമായ ഒരു പ്രതികരണവും നിലവില്‍ ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ സ്വകാര്യ വെബ്‌സൈറ്റിലൂടെ ബിജെപിക്ക് സംഭാവന നല്‍കിയവരുടെ വിവരങ്ങളും ചോര്‍ത്തപ്പെട്ടവയിലുണ്ട്.

Story Highlights Prime Minister Narendra Modi’s Personal Website Data Leaked on the Dark Web

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here