Advertisement

വൈക്കം മഹാദേവ ക്ഷേത്രത്തിൽ ആനയെഴുന്നെള്ളിപ്പ് വേണ്ടെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം വിവാദത്തിൽ

October 18, 2020
Google News 2 minutes Read

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവച്ചടങ്ങുകളിൽ ആനയെഴുന്നെള്ളിപ്പ് വേണ്ടെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം വിവാദത്തിൽ. നടപടി ക്ഷേത്ര ആചാരങ്ങളുടെ ലംഘനമാണെന്ന് ഹിന്ദു സംഘടനകൾ ആരോപിച്ചു. ഒരു ആനയെ ആനയെ എഴുന്നള്ളിച്ച് ചടങ്ങുകൾ നടത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് നീക്കം.

എഴുപതിലധികം ആനകളെ എഴുന്നള്ളിച്ചാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അഷ്ടമി ഉത്സവം നടത്താറുള്ളത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ആനയെഴുന്നള്ളിപ്പ് വേണ്ടെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ഇളവുകൾ വന്ന സാഹചര്യത്തിൽ ഒരു ആനയെ എഴുന്നെള്ളിച്ച് ആചാരങ്ങൾ മുടക്കമില്ലാതെ നടത്തണമെന്ന് ക്ഷേത്ര ഉപദേശക സമിതി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

ഡിസംബർ മാസം വരെ ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പ് വേണ്ടെന്നായിരുന്നു ദേവസ്വം ബോർഡ് തീരുമാനം. വിനായക ചതുർഥി ചടങ്ങുകളുമായി ബന്ധപ്പെട്ട് മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ഗജപൂജ തടസപ്പെടുത്തും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം. ഡിസംബർ 8നാണ് വൈക്കത്തഷ്ടമി മഹോത്സവം

Story Highlights Travancore Devaswom Board’s decision not to hold elephant resurrection at Vaikom Mahadeva temple in controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here