Advertisement

ഉദ്ഘാടന ഓഫറായി 10 രൂപയ്ക്ക് ബിരിയാണി; കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആൾത്തിരക്ക്: കടയുടമ അറസ്റ്റിൽ

October 20, 2020
Google News 1 minute Read
Biryani 10 hotelier arrested

10 രൂപയ്ക്ക് ബിരിയാണി വില്പന നടത്തിയ കടയുടമ അറസ്റ്റിലായി. കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് 10 രൂപയ്ക്ക് ബിരിയാണി നൽകുമെന്ന് കടയുടമ പരസ്യം നൽകിയത്. ഇതോടെ കൊവിഡ് മാന്ദണ്ഡങ്ങൾ ലംഘിച്ച് ബിരിയാണി വാങ്ങാൻ ആളുകൾ തിക്കിത്തിരക്കി. തുടർന്നാണ് കടയുടമ അറസ്റ്റിലായത്.

തമിഴ്നാട്ടിലെ അരുപ്പുകോട്ടൈ മേഖലയിൽ ഞായറാഴ്ചയാണ് സാഹിർ ഹുസൈൻ എന്ന 29കാരൻ പുതിയ ബിരിയാണിക്കട തുറന്നത്. ഉദ്ഘാടന ദിവസം 11 മുതൽ ഒരു മണി വരെയുള്ള 2 മണിക്കൂറിൽ ഒരു പ്ലേറ്റ് ബിരിയാണി 10 രൂപയ്ക്ക് നൽകുമെന്ന് യുവാവ് പരസ്യം നൽകി. പരസ്യം കണ്ട ആളുകൾ രാവിലെ മുതൽക്ക് തന്നെ കടയ്ക്ക് മുന്നിൽ സ്ഥാനം പിടിച്ചു. മാസ്കോ, സാകൂഹിക അകലമോ പാലിക്കാതെ ആൾക്കൂട്ടം കടയ്ക്ക് മുന്നിൽ ട്രാഫിക്ക് ബ്ലോക്ക് സൃഷ്ടിക്കുകയും ചെയ്തു.

Read Also : കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് എതിരെയുള്ള ഹര്‍ഷവര്‍ദ്ധന്റെ വിമര്‍ശനം ദൗര്‍ഭാഗ്യകരം: രാഹുല്‍ ഗാന്ധി

2500 ബിരിയാണി പാക്കറ്റുകളാണ് വിൽപ്പനക്ക് തയ്യാറാക്കിയത്. ഇതിൽ 500 എണ്ണം വിറ്റു കഴിഞ്ഞപ്പോഴേക്കും പൊലീസെത്തി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടം കൂടിയ ആളുകളെ സ്ഥലത്തു നിന്ന് ഒഴിവാക്കിയ പൊലീസ് സാഹിറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വില്പന നടത്താൻ കഴിയാതെ വന്ന ബിരിയാണി പാക്കറ്റുകൾ ഭിന്നശേഷിക്കാർക്കും തെരുവിലെ പട്ടിണിപ്പാവങ്ങൾക്കും വിതരണം ചെയ്യാൻ പൊലീസ് തന്നെ സംവിധാനം ഒരുക്കുകയും ചെയ്തു. സാഹിറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പകർച്ചാവ്യാധി നിയമം, ദുരന്തനിവാരണ നിയമം തുടങ്ങി വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

Story Highlights Biryani for 10 rs hotelier arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here