പൃഥ്വിരാജിന് കൊവിഡ്

നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇരുവർക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിംഗ് താത്ക്കാലികമായി നിർത്തിവച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ക്വാറന്റീനിൽ പോകേണ്ടി വരും.

നേരത്തെ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗിന് ശേഷം ജോർദാനിൽ നിന്ന് മടങ്ങിയെത്തിയ പൃഥ്വിരാജ് കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് പരിശോധനാഫലം നെഗറ്റീവായിരുന്നു.

Story Highlights prithviraj test positive for covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top