ക്വാറന്റീന്‍ നാളുകള്‍

..

വി. നൗഷജ/ അനുഭവക്കുറിപ്പ്

വീട്ടമ്മയാണ് ലേഖിക

ജീവിതത്തില്‍ ഒറ്റപ്പെടുക എന്നതില്‍ ഒരു അസാധാരണതയുണ്ടെന്ന് എനിക്കിന്നേവരെ തോന്നിയിട്ടില്ല. അതൊക്കെ ജീവിതത്തിന്റെ ഒരു പാര്‍ട്ടാണ് അത്ര തന്നെ, അതിലപ്പുറം ഞാന്‍ മറുത്തൊന്നും ചിന്തിച്ചിട്ടുമില്ല …എന്നിരുന്നാലും ഈ ‘ ദിനങ്ങള്‍…. എനിക്കറിയില്ല വിവരിക്കാന്‍ ഉള്ളിലുള്ളത് എത്രമാത്രം ആ ഒരു തീവ്രതയോടെ പകര്‍ത്താനാവുമെന്നും നിശ്ചയമില്ല ,എങ്കിലും എഴുതണം.,

കൊറോണയെക്കുറിച്ച് വായിച്ചും കണ്ടും കേട്ടും ഞാന്‍ മനസിലാക്കിയ ഭീതി എത്രത്തോളം ചെറുതായിരുന്നുവെന്ന് നിങ്ങള്‍ക്ക് ഒരു പക്ഷെ മനസിലാക്കാനാവില്ല. ഭീതിയും ഭയവും ഉത്കണ്ഠയും കലര്‍ന്ന ഒരു തരം പേടിപ്പെടുത്തുന്ന ഒന്നായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം കൊവിഡ് 19.
കൈ കഴുകാനും മാസ്‌ക്കിടാനും വെള്ളം കുടിക്കാനും ഒന്നും ഞാന്‍ മറന്നില്ല പക്ഷെ പേടിച്ചത് തന്നെ സംഭവിച്ചു. അതിലൊക്കെ രസം നമ്മളെ അന്യഗ്രഹ ജീവികളെപ്പോലെ കാണുന്ന അയല്‍ക്കാരാണ് തലവെട്ടം കാണുമ്പോഴേക്കും ഓടി ഒളിക്കുന്ന ചിലര്‍… എത്രപെട്ടെന്നാണ് അടുത്തുള്ളവര്‍ക്കൊക്കെ നമ്മള്‍ അന്യരാവുന്നത്. അകന്നു നിന്നായാലും ഒരു പുഞ്ചിരി ആശ്വാസവാക്കുകള്‍ ഇതൊക്കെ മതി മനസുനിറയാന്‍ .,

അങ്ങനെയിരിക്കെ തലവേദനയും തൊണ്ടവേദനയുമെക്കെയായി എന്റെ ശരീരത്തിലും കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി ,കൊറോണ പോസിറ്റീവ് ആണെന്നറിഞ്ഞതോടെ ഞാനാകെ തളര്‍ന്നു എന്റെ സ്വന്തക്കാര്‍, എന്റെ വീട് എന്തൊക്കെയോ എന്നില്‍ നിന്ന് അകന്നു പോവുന്നപ്പോലെ….,

ആംബുലന്‍സ് വന്നു നിര്‍ത്തിയപ്പോള്‍ വീട്ടിലാകെ ഒരു മരണവീടിന്റെ അന്തരീക്ഷം…. കണ്ണീരോടെ ആംബുലന്‍സില്‍ കേറി … അവിടെയെത്തിയപ്പോള്‍ ഒരുപാട് ആളുകള്‍…അവര്‍ക്കൊക്കെ പറയാന്‍ നൂറു നൂറു കഥകള്‍ ..കല്യാണം , മരണം ,ഉറവിടമില്ല …, കൂട്ടത്തില്‍ ഒറ്റപ്പെടലിന്റെ കഥയും,,

അതിനൊന്നും ചെവികൊടുക്കാതെ ഒറ്റക്കിരിക്കാന്നുവെച്ചാലോ… നിര്‍ത്താതെ റിങ്ങ് ചെയ്യുന്ന ഫോണും. രണ്ടു തരം ആളുകളാണ് വിളിക്കാ… ഒന്ന് സനേഹം കൊണ്ടും മറ്റൊന്ന് കുത്തി നേവിക്കാനും. പിന്നെ പിന്നെ എന്റെ ശ്രദ്ധ കൊറോണ സെന്ററിലേ പുറം കാഴ്ച്ചയിലേക്കായി…. മനോഹരമായിരുന്നു ആ കാഴ്ച്ചകള്‍…മലയും മരങ്ങളും…, കണ്ണിനും മനസ്സിനും ഒരുപോലെ സുഖം
തുരുന്നവ…”

പതിയെ പതിയെ ഞാന്‍ ആ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ തുടങ്ങി ,ഓരോ ചുവരിലും എഴുതി വെക്കപ്പെട്ട ദൈവ വചനങ്ങള്‍ വായിച്ചു തുടങ്ങി … പോസിറ്റീവ് കാര്യങ്ങള്‍ ചിന്തിക്കാനും കേള്‍ക്കാനും വായിക്കാനും സമയം കണ്ടെത്തി തുടങ്ങി…,

കൊറോണ നല്‍കിയ അനുഭവം ഒരു പാഠപുസ്തകം തന്നെയായിരുന്നു. കൊറോണ സെന്ററിലേ ഓരോ കാഴ്ച്ചകളും ഓരോ പാഠങ്ങളായിരുന്നു. അത് ഓരോരുത്തര്‍ക്കും അതിജീവനത്തിന്റെ ഒരു പാഠ പുസ്തം കൂടിയായിരുന്നു.

നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ് അതുകൊണ്ട് ആ ഓരോ നിമിഷവും നമ്മള്‍ മാക്‌സിമം ആനന്ദത്തോടെ ആസ്വദിച്ചു ജീവിക്കണം…, ഇടക്കെങ്കിലും നമ്മള്‍ നമ്മുക്കു വേണ്ടി ജീവിക്കണം, നമ്മുടെ സന്തോഷം കണ്ടെത്താന്‍ നമ്മുക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല ,ഒപ്പം മറ്റുള്ളവരുടെ വേദന കാണാനും ആശ്വസിപ്പിക്കാനും മറക്കരുത്…,

ക്വാറന്റീന്‍ കാലയളവില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നവരോട്… ഒറ്റപ്പെടലോ…. കുറ്റപ്പെടുത്തലോ എന്തും തന്നെയാവട്ടെ തളരരുത് .

ജീവിക്കണം….., ഓരോ നിമിഷവും വീണ്ടും വീണ്ടും ആസ്വാദിച്ച് ജീവിക്കണം… നമ്മുടെ ജീവിതം നമ്മുടേത് മാത്രമാണ്….

എല്ലാത്തിനും ഉപരി എത്ര നന്ദി പറഞ്ഞാലും മതിവരാത്ത ചില ആളുകളുണ്ട്. ചില ചിരികള്‍, ചേര്‍ത്ത് നിര്‍ത്തലുകള്‍, കരുതലുകള്‍, പ്രാര്‍ത്ഥനകള്‍, എടുത്തു പറഞ്ഞാല്‍ വില കുറഞ്ഞ് പോയേക്കാവുന്ന നമ്മുടേതു മാത്രമായ ചില സ്വകാര്യ അഹങ്കാരങ്ങള്‍…

നന്ദിയുണ്ട്… ഓര്‍മ്മയിലുണ്ടാകും എന്നും…

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Quarantine days

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top