ആശങ്ക കുറയുന്നു; രാജ്യത്തെ പ്രതിദിന കേസുകൾ അരലക്ഷത്തിൽ താഴെ മാത്രം

രാജ്യത്തെ പ്രതിദിന കേസുകൾ അരലക്ഷത്തിൽ താഴെ കുറഞ്ഞു. 24 മണിക്കുറിനിടെ 46,790 പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 587 പേർ മരിച്ചു. രോഗമുക്തിരുടെ എണ്ണം 67 ലക്ഷം കടന്നു.കേരളം അടക്കം 5 സംസ്ഥാനങ്ങളിൽ മാത്രമാണ് കൊവിഡ് വ്യാപനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജൂലൈ 23 ന് ശേഷം ആദ്യമായാണ് രാജ്യത്തെ കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നത്. 46,791 പേർക്ക് മാത്രമാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. 587 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 75,97,064 പേർക്കാണ് വൈറസ് ബാധ ഉണ്ടായത്. മരണസംഖ്യ 1,15,197 ആയി ഉയർന്നു.7,48,538 പേർ ചികിത്സയിൽ തുടരുമ്പോൾ 67,33,329 ആളുകൾ രോഗമുക്തി നേടി. 88.63 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.5 ശതമാനത്തിൽ തന്നെ തുടരുന്നു.

മാസങ്ങൾക്കുശേഷം മഹാരാഷ്ട്രയിലും പോസിറ്റീവ് കേസുകൾ കുറഞ്ഞു. 6000ത്തിനടുത്ത് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 5,018 ഉം കേരളത്തിൽ 5,022 ഉം പശ്ചിമബംഗാളിൽ 3992ഉം തമിഴ്‌നാട്ടിൽ 3536 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന കേസുകൾ കുറഞ്ഞ ഛത്തീസ്ഗഡിൽ മരണസംഖ്യ രൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടികയിലുണ്ട്.

Story Highlights The daily number of cases in the country is less than half a lakh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top