Advertisement

രാജ്യത്ത് രോഗവ്യാപനം കുറയുന്നു; മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് ആറായിരത്തിനടുത്ത് കേസുകൾ മാത്രം

October 20, 2020
Google News 3 minutes Read

രാജ്യത്ത് രോഗവ്യാപനം കുറയുന്നു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ ആറായിരത്തിനടുത്ത് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. അതേസമയം, രാജ്യത്തെ കൊവിഡ് കേസുകൾ 76 ലക്ഷത്തിലേക്ക് അടുക്കുന്നു.

സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ ആശ്വാസം നൽകുന്നതാണ്. മരണ സംഖ്യയിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 5984 പേർക്ക് രോഗം സ്ഥിരീകരിക്കുകയും. 125 പേർക്ക ജീവൻ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 16, 01 365 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 42,240 പേർക്ക് ജീവൻ നഷ്ടമായി. മാസങ്ങൾക്കുശേഷമാണ് പ്രതിദിന കൊവിഡ് കേസുകൾ മഹാരാഷ്ട്രയിൽ കുറയുന്നത്.

കർണാടകയിൽ 5018 പേർക്കും, തമിഴ്‌നാട്ടിൽ 3536 പേർക്കും രോഗം സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 2000 തിന് താഴെയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകൾ. ബീഹാറിൽ മരണസംഖ്യ ആയിരം കടന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക് അടുക്കുകയാണ്, മരണസംഖ്യ 1,15,000 വും കടന്നു. 88 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്.

Story Highlights The spread of the disease in the country is declining; In Maharashtra, only 6,000 cases were reported in 24 hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here