ബാര്‍ കോഴ കേസില്‍ കെ എം മാണിക്ക് എതിരെ ഇടതുപക്ഷത്തിന്റെ സമരം; പ്രചരിക്കുന്ന ചിത്രം വ്യാജം [24 fact check]

k m mani ldf strike fact check

/- ക്രിസ്റ്റി എം തോമസ്

ബാര്‍ കോഴ കേസില്‍ കെ എം മാണിക്ക് എതിരെ ഇടതുപക്ഷത്തിന്റെ സമരമെന്ന് പേരില്‍ പ്രചരിക്കുന്നത് വ്യാജ ചിത്രം. ‘ബാര്‍ കോഴ കേസില്‍ കുടുങ്ങിയ ധനകാര്യമന്ത്രിക്കെതിരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ സമരം’ എന്ന രീതിയിലാണ് വാര്‍ത്തയുടെ പ്രചാരണം.

Read Also : ‘ചരിത്രത്തില്‍ ആദ്യമായി റോഡ് മുറിച്ചുകടക്കുന്ന സിഗ്നല്‍’ വിഡിയോ ഹൈദരാബാദിലെ വെള്ളപ്പൊക്കത്തിലേത് അല്ല [24 fact check]

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ എല്‍ഡിഎഫ് നടത്തിയ സമരത്തിന്റെ ചിത്രങ്ങളാണ് വ്യാജ തലക്കെട്ടില്‍ പ്രചരിക്കുന്നത്. പ്രചരിക്കുന്ന ചിത്രം സോളാര്‍ കേസിലെ സമര ചിത്രമാണെന്ന് സിപിഐഎമ്മിന്റെ ഔദ്യോഗിക പേജില്‍ നല്‍കിയിട്ടുണ്ട്.

ബിജു രമേശിന്റെ പരാതിയില്‍ 2014 ഡിസംബര്‍ പത്തിനാണ് കെ എം മാണിക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കേരള സമൂഹം കണ്ടത് ഏറ്റവും വലിയ സമരം മുഖത്തിനാണ്. തുടര്‍ന്ന് 2015 നവംബര്‍ 10ന് കെ എം മാണി രാജി വയ്ക്കുകയുണ്ടായി.

Story Highlights fact check, 24 fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top