Advertisement

ഓഗ്ബച്ചെ മുംബൈ സിറ്റിയിൽ; ഔദ്യോഗിക സ്ഥിരീകരണമായി

October 21, 2020
Google News 2 minutes Read
Bartholomew Ogbeche Mumbai City

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ച നൈജീരിയൻ സ്ട്രൈക്കർ ബാർതലോമ്യു ഓഗ്ബച്ചെ മുംബൈ സിറ്റി എഫ്സിയിൽ. വിവരം ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒരു വർഷത്തേക്കാണ് കരാർ. നേരത്തെ തന്നെ ഇത്തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു എങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുന്നത്.

Read Also : ഓഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിട്ടേക്കും; അടുത്ത സീസണിൽ മുംബൈക്കായി കളിക്കുമെന്ന് റിപ്പോർട്ട്

പിഎസ്ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന ഓഗ്ബച്ചെ സീനിയർ ടീമിൽ 60ലധികം തവണ കളിച്ചു. 2018-19 സീസണിൽ നോർത്തീസ്റ്റിനായി 12 ഗോളുകളാണ് താരം നേടിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയതാണ് ഓഗ്ബച്ചെ. ടീമിൻ്റെ പ്രകടനം അത്ര മെച്ചപ്പെട്ടതായിരുന്നില്ലെങ്കിലും ഓഗ്ബച്ചെ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടി ഉജ്ജ്വല ഫോമിലായിരുന്നു താരം. നോർത്തീസ്റ്റിൽ നിന്ന് പരിശീലകൻ ഷറ്റോരിയോടൊപ്പം എത്തിയ നൈജീരിയൻ താരം അദ്ദേഹം പോകുന്നതോടെ ക്ലബ് വിടും എന്ന് സൂചന ഉണ്ടായിരുന്നു. എന്നാൽ പിന്നീട് താരം ക്ലബുമായി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടിയെന്ന റിപ്പോർട്ടുകളും ഉയർന്നു. എന്നാൽ, വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമോ എന്ന് ഇപ്പോൾ പറയാനാവില്ല എന്ന് ഓഗ്ബച്ചെ പറഞ്ഞിരുന്നു.

Read Also : ഓഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിട്ടു; ഔദ്യോഗിക സ്ഥിരീകരണവുമായി ക്ലബ്

സിറ്റി ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ മുംബൈ സിറ്റി ട്രാസ്ഫർ വിൻഡോയിൽ പണം എറിയുകയാണ്. എഫ്‌സി ഗോവ നായകനായിരുന്ന മന്ദാർ റാവു ദേശായി, പ്രതിരോധ താരങ്ങളായിരുന്ന മുർതാദ ഫാൾ, അഹ്മദ് ജെഹ്‌റു എന്നിവരെയൊക്കെ സിറ്റി റാഞ്ചി. ഓഗ്‌ബച്ചെയെ കൂടാതെ ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഇന്ത്യൻ യുവ പ്രതിരോധ താരം മുഹമ്മദ് റാക്കിപിനെയും മുംബൈ സിറ്റി സ്വന്തമാക്കിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനു വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള റാക്കിപിനെ വിട്ടുകളഞ്ഞത് ആരാധകർക്ക് അതിശയമായിരുന്നു.

Story Highlights Bartholomew Ogbeche Signs with Mumbai City FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here