Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് 526 പേര്‍ക്കു കൂടി കൊവിഡ്

October 21, 2020
Google News 3 minutes Read

കോട്ടയം ജില്ലയില്‍ ഇന്ന് 526 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6792 ആയി. ഇന്ന് 521 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആറ് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ അഞ്ചു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് ജില്ലയില്‍ 418 പേര്‍ക്കു കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 12697 ആയി. ജില്ലയില്‍ ഇതുവരെ 19523 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. നിലവില്‍ 16503 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള ഇങ്ങനെ: കോട്ടയം-74, ഈരാറ്റുപേട്ട -36, അയ്മനം-25, ചങ്ങനാശേരി-22, പനച്ചിക്കാട്,കാഞ്ഞിരപ്പള്ളി-20, മുണ്ടക്കയം -16, പാറത്തോട്, അയര്‍ക്കുന്നം, ഏറ്റുമാനൂര്‍ -14, കിടങ്ങൂര്‍, വൈക്കം -13, പാമ്പാടി-12, അതിരമ്പുഴ, ഞീഴൂര്‍ -11, കാണക്കാരി, തലയാഴം-10

ആര്‍പ്പൂക്കര,കുറവിലങ്ങാട്-9, കടുത്തുരുത്തി, മണര്‍കാട് -8, കൂരോപ്പട, കുറിച്ചി, പുതുപ്പള്ളി, വിജയപുരം, ഭരണങ്ങാനം -7, തലനാട്, വെച്ചൂര്‍, പള്ളിക്കത്തോട്, മേലുകാവ്, എലിക്കുളം, നെടുംകുന്നം-6, രാമപുരം, കടപ്ലാമറ്റം, വെള്ളൂര്‍, മരങ്ങാട്ടുപിള്ളി -5, മുളക്കുളം, ചെമ്പ്, തിടനാട്, നീണ്ടൂര്‍, വാഴപ്പള്ളി-4, തിരുവാര്‍പ്പ്, ചിറക്കടവ്, കല്ലറ, കുമരകം, മാഞ്ഞൂര്‍ -3, തലയോലപ്പറമ്പ്, വാഴൂര്‍, മൂന്നിലവ്, കറുകച്ചാല്‍, കൊഴുവനാല്‍, മാടപ്പള്ളി, തീക്കോയി, മറവന്തുരുത്ത് -2, ഉഴവൂര്‍, ടിവി പുരം, കടനാട്, തലപ്പലം, കങ്ങഴ, എരുമേലി, പൂഞ്ഞാര്‍, കൂട്ടിക്കല്‍, മീനടം, കോരുത്തോട്, വെളിയന്നൂര്‍, മുത്തോലി, പാലാ, തൃക്കൊടിത്താനം, മീനച്ചില്‍ -1

Story Highlights covid confirmed 526 people In Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here