Advertisement

ചെന്നൈ മാനേജ്മെന്റ് കടുത്ത നിരാശയിൽ; അടുത്ത സീസണിൽ ധോണിക്ക് പോലും സ്ഥാനം ഉറപ്പില്ലെന്ന് റിപ്പോർട്ട്

October 21, 2020
2 minutes Read
CSK managemnet IPL 2021

സീസണിലെ മോശം പോരാട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ചില കടുത്ത തീരുമാനങ്ങൾക്കൊരുങ്ങി ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെൻ്റ്. അടുത്ത സീസണിൽ ടീം ആകെ അഴിച്ചുപണിയാനാണ് മാനേജ്മെൻ്റിൻ്റെ തീരുമാനം. ക്യാപ്റ്റൻ എംഎസ് ധോണിക്ക് പോലും ടീമിൽ സ്ഥാനം ഉറപ്പില്ലെന്നാണ് റിപ്പോർട്ട്. പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങിൻ്റെ കാര്യത്തിലും വ്യക്തതയില്ല.

Read Also : ധോണി ടീം വിടണം; പരിശീലകനായോ മെന്ററായോ ടീമിൽ വേണ്ട: പ്രതിഷേധവുമായി ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ

കേദാർ ജാദവ് ആണ് പുറത്താവാനിടയുള്ള ആദ്യ താരം. 35 കാരനായ താരം ഈ സീസണിൽ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ആരാധകരും ജാദവിൻ്റെ പ്രകടനങ്ങളിൽ തൃപ്തരല്ല. മുരളി വിജയും ബ്രാവോയും പുറത്താവാൻ ഇടയുണ്ട്. പ്രായവും ഫോമുമാണ് ഇരുവരുടെയും പ്രശ്നം. ഷെയിൻ വാട്സണും അടുത്ത സീസണിൽ പുറത്തായേക്കും. ചില മത്സരങ്ങളിൽ മികച്ച ചില പ്രകടനങ്ങൾ നടത്തിയെങ്കിലും സ്ഥിരതയില്ലാത്തത് വാട്സണു തിരിച്ചടിയാണ്. പിയുഷ് ചൗളയും പുറത്താക്കപ്പെടാൻ സാധ്യതയുള്ളവരുടെ പട്ടികയിലാണ്. എംഎസ് ധോണിയില്ലാത്ത ചെന്നൈ സൂപ്പർ കിംഗ്സ് സങ്കല്പിക്കാൻ കഴിയാത്തതാണെങ്കിലും അടുത്ത സീസണിൽ അതും കാണേണ്ടി വന്നേക്കും. മോശം ഫോമും ഫിറ്റ്നസും ക്യാപ്റ്റൻ കൂളിനു തിരിച്ചടിയാവും. ഈ സീസണോടെ ഇവരുടെ ഐപിഎൽ കരിയറും അവസാനിച്ചേക്കും.

Read Also : ചെന്നൈ സൂപ്പർ കിംഗ്സിനു തിരിച്ചടിയായി ഡ്വെയിൻ ബ്രാവോയ്ക്ക് പരുക്ക്; താരം നാട്ടിലേക്ക് മടങ്ങും

ഫാഫ് ഡുപ്ലെസി, ഇമ്രാൻ താഹിർ, അമ്പാട്ടി റായുഡു എന്നിവരും ചെന്നൈ നിരയിൽ ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. ഡുപ്ലെസിയും റായുഡുവും ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തുന്നുണ്ടെങ്കിലും അത് പോര എന്നാണ് മാനേജ്മെൻ്റിൻ്റെ നിലപാട്. റായുഡു കഴിഞ്ഞ സീസണിലെ ഫോമിൻ്റെ നിഴൽ മാത്രമാണ്. താഹിറിന് സീസണിൽ ഒരു അവസരം പോലും ലഭിച്ചിട്ടില്ല. 36 വയസ്സായ ഡുപ്ലെസിക്കും 41 വയസ്സായ ഇമ്രാൻ താഹിറിനും പ്രായം തന്നെയാണ് പ്രതികൂല ഘടകം. മലയാളി താരം കെ എം ആസിഫും വരുന്ന സീസണിൽ ഉണ്ടാവാനിടയില്ല. ചെന്നൈയുടെ ഫൈനൽ ഇലവനിൽ ഇല്ലാത്ത താരമായതു കൊണ്ട് തന്നെ ടീം റീഷേപ്പ് ചെയ്യുമ്പോൾ ആസിഫിനെയും ഒഴിവാക്കിയേക്കും. കരൺ ശർമ്മയുടെയും സ്ഥാനം ഉറപ്പില്ല.

സാം കരൻ, രവീന്ദ്ര ജഡേജ, ദീപക് ചഹാർ തുടങ്ങിയ യുവതാരങ്ങൾ മാത്രമേ അടുത്ത സീസണിൽ ടീമിൽ ഉണ്ടാവൂ.

Story Highlights CSK management likely to make some tough calls ahead of IPL 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top