കോട്ടയം കുറുപ്പന്തറയില്‍ യുവാക്കള്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം

കോട്ടയം കുറുപ്പന്തറയില്‍ യുവാക്കള്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം. ബൈക്കില്‍ ബസ് തട്ടിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദ്ദനമെന്ന് യുവാക്കള്‍ പറയുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശികളായ വിപിന്‍ വര്‍ഗീസ്, ഏബ്രഹാം ടീ പോള്‍ എന്നീ യുവാക്കള്‍ക്കാണ് നടുറോഡില്‍ മര്‍ദനമേറ്റത്

ആവേ മരിയ ബസിലെ ജീവനക്കാരാണ് മര്‍ദ്ദിച്ചതെന്ന് യുവാക്കള്‍ പറയുന്നു. അതേസമയം, മാര്‍ഗ തടസം സൃഷ്ടിച്ചു വാഹനമോടിച്ചതിന്റെ പേരിലാണ് സംഘര്‍ഷം ഉണ്ടായത് എന്ന് ബസ് ജീവനക്കാര്‍ പറയുന്നു.

Story Highlights Kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top