Advertisement

വി മുരളീധരൻ പ്രോട്ടോകോൾ ലംഘനം നടത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

October 21, 2020
Google News 1 minute Read
v muraleedharan gets clean chit

പ്രോട്ടോകോൾ ലംഘനാരോപണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരന് ക്ലീൻ ചിറ്റ്. മുരളിധരനെതിരെ ഉയർന്ന ആരോപണത്തിൽ വസ്തുത ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യു.എ.ഇ എംബസിയിലെ വെൽഫെയർ ഒഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി തള്ളിയത്.

വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പരാതികളിൽ ഉന്നയിക്കപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. ആരോപണത്തിൽ സലിം മടവൂരിന്റെ അടക്കം എല്ലാ പരാതികളും മന്ത്രാലയം തള്ളി.

അബുദാബിയിലെ മന്ത്രിതല സമ്മേളനത്തിൽ കേന്ദ്രസഹമന്ത്രി വി മുരളീധരൻ പ്രോട്ടോക്കോൾ ലംഘിച്ച് മഹിളാമോർച്ച നേതാവ് സ്മിതാ മേനോനെ പങ്കെടുപ്പിച്ചതിൽ പ്രധാനമന്ത്രിയുടെ ഓഫിസ് അന്വേഷണം തുടങ്ങിയിരുന്നു. ലോക് താന്ത്രിക് യുവജനതാദൾ പ്രസിഡന്റ് സലീം മടവൂരാണ് പരാതി നൽകിയത്.

Story Highlights v muraleedharan gets clean chit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here