മലപ്പുറത്ത് 897 പേർക്ക് കൊവിഡ്; കൊല്ലത്ത് 481 പേർക്ക് കൊവിഡ്

മലപ്പുറം ജില്ലയിൽ ഇന്ന് 897 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ വൈറസ് ബാധിതരാവുന്നവർ അനുദിനം വർധിക്കുകയാണ്. 821 പേർക്കാണ് നേരിട്ടുള്ള സമ്പർക്കത്തിലൂടെ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉറവിടമറിയാതെ 65 പേർക്കും ആറ് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരിൽ മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും രണ്ട് പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതേസമയം വിദഗ്ധ ചികിത്സയ്ക്ക് ശേഷം 731 പേർ ഇന്ന് രോഗമുക്തരായി. ഇതുവരെ 34,105 പേരാണ് ജില്ലയിൽ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
Read Also : തൃശൂർ ജില്ലയിൽ 847 പേർക്ക് കൂടി കൊവിഡ്; 1170 പേർ രോഗമുക്തരായി
കൊല്ലം ജില്ലയിൽ ഇന്ന് 481 പേർക്കാണ് കൊവിഡ് ബാധ ഉണ്ടായത്. ഇതിൽ 478 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെ. ഒരു ആരോഗ്യപ്രവർത്തകക്കും രോഗബാധ. ജില്ലയിൽ രണ്ട് മരണങ്ങൾ കൂടി കൊവിഡ് മരണമായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 750 പേർ രോഗമുക്തി നേടി.
Story Highlights – Malappuram kollam covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here