ആർആർആറിലെ ഭീമിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയ്ക്ക് അഞ്ച് ഭാഷകളിൽ ശബ്ദം നൽകി രാം ചരൺ

ബ്രഹ്മാണ്ഡ ചിത്രം ആർആർആറിലെ ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയ്ക്ക് അഞ്ച് ഭാഷകളിൽ ശബ്ദം നൽകി രാം ചരൺ. ‘ഭീം’ എന്ന കഥാപാത്രത്തിന്റെ വീഡിയോയ്ക്കാണ് രാം ചരൺ ശബ്ദം നൽകിയിരിക്കുന്നത്.

തമിഴ്, ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. ജൂനിയർ എൻടിആറിന് പുറമേ മറ്റൊരു കേന്ദ്ര കഥാപാത്രത്തെയും രാം ചരൺ അവതരിപ്പിക്കുന്നുണ്ട്.

1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥ പറയുന്ന ചിത്രത്തിൽ അല്ലൂരി സീതാരാമ രാജുവായാണ് രാം ചരൺ വേഷമിടുന്നത്. കോമരം ഭീം ആയി ജൂനിയർ എൻടിആറും വേഷമിടുന്നു. 450 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രത്തിൽ ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും വേഷമിടുന്നുണ്ട്. ഡിവിവി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഡി.വി.വി ധനയ്യ ആണ് ചിത്രം നിർമിക്കുന്നത്.

2020 ജൂലൈ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊവിഡ് പശ്ചാത്തലത്തിൽ നിർത്തി വച്ചിരുന്നു. 20121 ൽ ചിത്രം റിലീസ് ചെയ്യുമെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു.

Story Highlights Ram Charan dubbed Bhim’s first look video in five languages

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top