Advertisement

മനീഷ് പാണ്ഡെയ്ക്ക് കിടിലൻ ഫിഫ്റ്റി; ശങ്കറുമായി 140 റൺസ് കൂട്ടുകെട്ട് സൺറൈസേഴ്സിന് അനായാസ ജയം

October 22, 2020
Google News 2 minutes Read
srh won rr ipl

രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 8 വിക്കറ്റ് ജയം. 155 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൺറൈസേഴ്സ് 18.1 ഓവറിൽ ലക്ഷ്യം ഭേദിക്കുകയായിരുന്നു. 83 റൺസെടുത്ത് പുറത്താവാതെ നിന്ന മനീഷ് പാണ്ഡെ ആണ് സൺറൈസേഴ്സിൻ്റെ വിജയൽശില്പി. വിജയ് ശങ്കർ 52 റൺസ് നേടി പുറത്താവാതെ നിന്നു. മൂന്ന് ഓവറിൽ സൺറൈസേഴ്സിൻ്റെ രണ്ട് ഓപ്പണർമാരെയും പുറത്താക്കി ജോഫ്ര ആർച്ചർ മികച്ച തുടക്കം നൽകിയെങ്കിലും അത് മുതലെടുക്കാൻ മറ്റ് ബൗളർമാർക്ക് കഴിയാതെ പോയതാണ് രാജസ്ഥാന് തിരിച്ചടിയായത്. സൺറൈസേഴ്സിനു നഷ്ടമായ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ആർച്ചർ ആണ്.

Read Also : സഞ്ജു പൊരുതി; രാജസ്ഥാനെതിരെ ഹൈദരാബാദിന് 155 റൺസ് വിജയലക്ഷ്യം

സ്കോർബോർഡിൽ നാല് റൺസ് മാത്രമുള്ളപ്പോൾ സൺറൈസേഴ്സിന് വാർണറെ നഷ്ടമായി. ഓസീസ് ഓപ്പണറെ ജോഫ്ര ആർച്ചർ ബെൻ സ്റ്റോക്സിൻ്റെ കൈകളിൽ എത്തിച്ചു. തൻ്റെ അടുത്ത ഓവറിൽ ബെയർസ്റ്റോയെ (10) ക്ലീൻ ബൗൾഡാക്കിയ ആർച്ചർ രാജസ്ഥാന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. എന്നാൽ, മൂന്നാം നമ്പറിലെത്തിയ മനീഷ് പാണ്ഡെ നടത്തിയ കൗണ്ടർ അറ്റാക്ക് രാജസ്ഥാൻ്റെ താളം തെറ്റിച്ചു.മോശം പന്തുകൾ എറിഞ്ഞ് രാജസ്ഥാൻ ബൗളർമാരും പാണ്ഡെയ്ക്ക് പിന്തുണ നൽകി. വെറും 28 പന്തുകളിൽ പാണ്ഡെ ഫിഫ്റ്റി തികച്ചു. സെക്കൻഡ് ഫിഡിലിൻ്റെ റോൾ വിജയ് ശങ്കർ പിഴവുകളില്ലാതെ നിർവഹിച്ചതോടെ സൺറൈസേഴ്സ് അനായാസം ജയത്തിലേക്ക് കുതിച്ചു.

ഇരുവരും ചേർന്ന് അപരാജിതമായ 140 റൺസിൻ്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയത്. പാണ്ഡെ (83), ശങ്കർ (52) എന്നിവർ പുറത്താവാതെ നിന്നു. 19ആം ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറിയടിച്ചാണ് ശങ്കർ ഫിഫ്റ്റിയും വിജയവും കുറിച്ചത്.

Story Highlights sunrisers hyderabad won against rajasthan royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here