Advertisement

തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി

October 22, 2020
Google News 2 minutes Read

തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി. രാഷ്ട്രീയ നിലപാട് പ്രഖ്യാപന പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചത്.

കൊവിഡ് മാഹാമാരിക്കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെയ്ത പ്രവർത്തനങ്ങൾ ജനശ്രദ്ധ നേടിയിരുന്നു. കൂടാതെ സമരങ്ങളിൽ ലാത്തി ചാർജിൽ പരുക്ക് പറ്റിയതും കേസുകളിൽ പ്രതി ചേർക്കപ്പെട്ടതും യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്. അത്‌കൊണ്ട് തന്നെ ‘തല്ലുകൊള്ളാൻ ചെണ്ടയും കാശ് വാങ്ങാൻ ചെണ്ടക്കാരും’ എന്ന ശൈലി അനുവദിക്കേണ്ടെതില്ലെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി അറിയിച്ചു.

കോൺഗ്രസിൽ 4 തവണ മത്സരിച്ചവരും 2 തവണ പരാജയപ്പെട്ടവരെയും മാറ്റി നിർത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഇതിനു പുറമേ, ഘടകകക്ഷികൾക്ക് ആവശ്യത്തിൽ കൂടുതൽ പരിഗണന നൽകുന്നതിൽ അതൃപ്തിയും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ജില്ലാ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.

Story Highlights youth congress alappuzha district committe more seats in local body election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here