കൊവിഡ് പ്രതിസന്ധി; ജീവിതം വഴി മുട്ടി ഈറ്റ നെയ്ത്ത് തൊഴിലാളികള്‍

കൊവിഡ് പ്രതിസന്ധി മൂലം ജീവിതം വഴി മുട്ടി ഈറ്റ നെയ്ത്ത് തൊഴിലാളികള്‍. ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതായതാണ് പ്രതിസന്ധിക്ക് കാരണം. സര്‍ക്കാര്‍, പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.

നെയ്ത ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്താതായതോടെ തൊഴിലാളികള്‍ പ്രതിസന്ധിയിലായി. വിവാഹങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തിയതും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ കടന്നുവരവും ആണ് നെയ്ത് മേഖലക്ക് തിരിച്ചടിയായത്. പലരുടെയും കുടുംബങ്ങള്‍ പട്ടിണിയിലാണ്.

പരമ്പ്, മുറം, വട്ടി, എന്നിങ്ങനെ മുന്‍പ് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്ന പലതിനും അധ്വാനത്തിനുള്ള കൂലി പോലും ലഭിക്കുന്നില്ല. ലോക്ക്ഡൗണ്‍ മൂലം ഉണ്ടായ ഈറ്റയുടെ ലഭ്യത കുറവും പ്രതിസന്ധി സൃഷ്ടിച്ചു. തട്ട തൊഴൂലത്ത് ബാംബൂ കോര്‍പറേഷന്റെ ഡിപ്പോയില്‍ നിന്നാണ് ഇവര്‍ ഈറ്റ വാങ്ങുന്നത്. ഒരു കെട്ട് ഈറ്റയ്ക്ക് 144 രൂപയാണ് വില. അത് വര്‍ധിപ്പിക്കാനുള്ള തീരുമാനവും നെയ്ത് തൊഴിലാളികളെ ആശങ്കയില്‍ ആഴ്ത്തുന്നു. വിലയ്ക്ക് പുറമെ ഇവ വീട്ടിലെത്തിക്കാനുള്ള ചെലവും കൂടിയാകുമ്പോള്‍ തുക താങ്ങാവുന്നതിലും വലുതാകും. പരമ്പരാഗതമായി നെയ്ത് കുലത്തൊഴില്‍ ആക്കിയ ഇവരെ സംരക്ഷിച്ചില്ലെങ്കില്‍ അന്യം നിന്ന് പോവുക, ഒരു നല്ല കാലത്തിന്റെ ഓര്‍മകളായിരിക്കും.

Story Highlights covid crisis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top