നിറം മങ്ങി ബ്യൂട്ടിഷന്മാരും; പൂട്ടിപ്പോയ ജീവിതങ്ങൾ പരമ്പര തുടരുന്നു

ജീവിതം- 11
ലോക് ഡൗൺ നിയന്ത്രണവും കൊവിഡ് വ്യാപനവും ബ്യൂട്ടീഷൻമാരുടെയും ബ്യൂട്ടിപാർലർ ജീവനക്കാരുടെയും ജീവിത താളമാണ് തെറ്റിച്ചത്. ഇതിനോടകം നിരവധി ബ്യൂട്ടിപാർലറുകൾക്ക് പൂട്ട് വീണ് കഴിഞ്ഞു.
പലരുടേയും ജീവിതത്തിന് നിറം പകർന്ന മുറികൾ പൊടി നിറഞ്ഞ് അനാഥമായി കിടക്കുകയാണ്. മുടി ഒരുക്കിയും ചായം പൂശിയും സൗന്ദര്യം വർധിപ്പിച്ച് നൽകുന്നവർ നിറം മങ്ങിയ ജീവിതത്തിലാണ്. അടഞ്ഞ് കിടക്കുന്ന സ്ഥാപനത്തിന് മുറി വാടകയും വൈദ്യുതി ബില്ലും വായ്പാ തിരിച്ചടവും മുടക്കമില്ലാതെ വന്നതോടെ മിക്കവർക്കും ബാധ്യതയേറി. അതിലൊരാളാണ് കോഴിക്കോട് അത്താണി സ്വദേശിനി സുനീറ. പതിനഞ്ച് വർഷം നീണ്ട ബ്യൂട്ടി പാർലർ നടത്തിപ്പാണ് അവസാനിപ്പിക്കുന്നത്. പുതിയ പാർലർ തുറക്കാനുള്ള ശ്രമത്തിതിനിടെയാണ് കൊവിഡ് എത്തിയതും ഉണ്ടായിരുന്ന പാർലറിന് പൂട്ട് വീണതും.
പെരുന്നാളിന് പോലും ഒരു ദിവസം തുറക്കാൻ അനുവദിച്ചില്ലെന്ന് സുനീറ ട്വന്റിഫോറിനോട് പറഞ്ഞു. വീടും വാടകയ്ക്കാണ്. മക്കളുടെ പഠനവും ഉപജീവനവുമെല്ലാം ഈ വരുമാനത്തിൽ ആശ്രയിച്ചായിരുന്നുവെന്ന് സുനീറ പറയുന്നു.
ഉടമകൾക്ക് മാത്രമല്ല. തൊഴിലാളികളായ അനേകം സ്ത്രീകൾക്ക് കൂടിയാണ് തൊഴിലിടം നഷ്ടമാകുന്നത്.
Story Highlights: beauticians covid crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here