കിലോയ്ക്ക് 45 രൂപ; ആഢംബര ടൂറിസ്റ്റ് ബസുകൾ തൂക്കി വിൽക്കാനിട്ട് ഉടമ

കൊച്ചിയിൽ ആഢംബര ടൂറിസ്റ്റ് ബസുകൾ തൂക്കി വിൽക്കാനിട്ട് ഉടമ. റോയൽ ട്രാവൽസ് ഉടമ റോയ്‌സൺ ജോസഫാണ് തന്റെ ബസുകൾ വിൽക്കാനിട്ടിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയാണ് ഉടമയെ ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചത്. ( tourist bus owner sells busses )
ഇരുപത് ബസുണ്ടായിരുന്നതിൽ പത്ത ബസുകൾഇതിന് മുൻപ് ഇത്തരത്തിൽ തൂക്കി വിറ്റിരുന്നു. ഇനി പത്ത് ബസുകൾ കൂടി വറ്റാൽ മറ്റ് വണ്ടികളുടെ ഫൈനാൻസ് അടയ്ക്കാനും മറ്റ് ചെലവുകൾ നടത്താനും ഉപകരിക്കുമെന്നാണ് ബസ് ഉടമ ട്വന്റിഫോറിനോട് പറഞ്ഞത്.
Read Also : കൊല്ലം നഗരമധ്യത്തിലൊരു കാട്; 20 സെന്റ് ഭൂമിയിൽ തീർത്ത മിയാവാക്കി കാടുകൾ…
‘രാവിലെ കടക്കാര് വീട്ടിലേക്ക് വരികയാണ്. അൻപത് ലക്ഷത്തിന്റെ വേറെ വണ്ടികളുണ്ട് എനിക്ക്. ഫൈനാൻസിനെടുത്താണ് വണ്ടികൾ വാങ്ങിയത്. ഇപ്പോൾ ഫൈനാൻസുകാർ വീട്ടിൽ വന്ന് ബഹളമുണ്ടാക്കുകയാണ്. സർക്കാരിന്റെ ഭാഗത്ത് നിന്ന നടപടികളൊന്നും ഉണ്ടാകുന്നില്ല. ഞങ്ങളുടെ ടാക്‌സ് അവർക്ക് വേണം. ഞായറാഴ്ച ഓടിച്ചുകഴിഞ്ഞാൽ അതിനും വേറെ പണം കൊടുക്കണം. ടൂറിസ്റ്റ് ബസ് ഉടമകൾ ആത്മഹത്യയുടെ വക്കിലാണ്. സർക്കാർ പറഞ്ഞത് കേരളാ ബാങ്കിൽ നിന്ന് രണ്ട് ലക്ഷം രൂപ കിട്ടുമെന്നാണ്. ഇതുവരെ പണം കിട്ടിയില്ല.’- റോയ്‌സൺ പറയുന്നു.
കിലോയ്ക്ക് 45 രൂപ നിരക്കിലാണ് ബസുകൾ വിൽക്കാനൊരുങ്ങുന്നത്. ഇത്തരത്തിൽ വിൽക്കുന്ന നഷ്ടമാണെങ്കിലും കുടുംബത്തിന്റെ സമാധാനത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് ഉടമ ട്വന്റിഫോറിനോട് പറഞ്ഞു. ഒരു കടമോ, വായ്പയോ നൽകുന്നില്ലെന്നും റോയസൺ പറയുന്നു. ടാക്‌സ് ഇല്ലാതാക്കി, ടൂറിസ്റ്റ് ബസുകൾക്ക് പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയാൽ മാത്രമേ ഇനി നിലനിൽപ്പുള്ളുവെന്ന് റോയൽ ട്രാവൽസ് ഉടമ റോയ്‌സൺ ജോസഫ് ചൂണ്ടിക്കാട്ടി.
Story Highlights: tourist bus owner sells busses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here