സംസ്ഥാനത്ത് വ്യാപക അവയവ കച്ചവടമെന്ന് കണ്ടെത്തൽ; ക്രൈംബ്രാഞ്ച് കേസെടുത്തു

സംസ്ഥാനത്ത് വ്യാപക അവയവ കച്ചവടമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സർക്കാർ ജീവനക്കാർക്ക് അനധികൃത ഇടപാടുകളിൽ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു.
അവയവ കച്ചവടം തടയുന്നതിനുള്ള പ്രത്യേക നിയമ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. രണ്ട് വർഷത്തിനിടെ വ്യാപകമായി ഇടപാടുകൾ നടന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കിഡ്‌നി അടക്കമുള്ള അവയവങ്ങൾ നിയമ വിരുദ്ധമായി ഇടനിലക്കാർ വഴി വിൽക്കുന്നുണ്ട്. സർക്കാർ ജീവനക്കാർ ഇടനിലക്കാരാകുകയാണ്. ആളുകളെ കണ്ടെത്തിയാണ് അവയവ കച്ചവടം നടക്കുന്നത്. സർക്കാരിന്റെ വെബ്‌സൈറ്റുകളെ അട്ടിമറിച്ചുകൊണ്ടുള്ള പ്രവർത്തനമുണ്ട്. സർക്കാർ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് മാഫിയ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, ഏതൊക്കെ മെഡിക്കൽ കോളജ് വഴിയാണ് ഇത് നടക്കുന്നതെന്ന് റിപ്പോർട്ടിലില്ല.
അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഐജി, സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. തൃശൂർ ക്രൈംബ്രാഞ്ച് എസ്പി സുദർശനായിരിക്കും ഇതിന്റെ അന്വേഷണ ചുമതല.
Story Highlights – Organ mafia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here