ഇടതുമുന്നണിയുടെ ബഹുജന അടിത്തറ ശക്തിപ്പെട്ടെന്ന് കോടിയേരി ബാലകൃഷ്ണൻ

ഇടതുമുന്നണിയുടെ ബഹുജന അടിത്തറ ശക്തിപ്പെട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ അടിത്തറ ശക്തമാണ്. ജോസ് കെ മാണി യുഡിഎഫ് വിട്ട് ഇടതുപക്ഷത്തേക്ക് വന്നിരിക്കുന്നു. ആർഎസ്പി(എൽ), സിപിഐഎം(എൽ), ജെഎസ്എസ് എന്നീ കക്ഷികളും ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മതനിരപേക്ഷ സഖ്യത്തിനെതിരെ വിശാല കൂട്ടുകെട്ടുണ്ടാക്കുന്നചിന്റെ ഭാഗമായാണ് യുഡിഎഫ് കൺവീനർ ജമാ അത്തെ ഇസ്ലാമി നേതാവ് അമീറുമായി ചർച്ച നടത്തിയത്. ജമാഅത്തെ ഇസ്ലാമിയും അവരുടെ പാർട്ടിയായ വെൽഫെയർ പാർട്ടുമായും പോപ്പുലർ ഫ്രണ്ടുമായും എസ്ഡിപിഐയുമായും ചേർന്ന് മുന്നണി ഉണ്ടാക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഫലത്തിൽ യുഡിഎഫ് നേതൃത്വം മുസ്ലീം ലീഗിനെ ഏൽപ്പിക്കുന്ന അവസ്ഥയാണ് കോൺഗ്രസ് കേരള രാഷ്ട്രീയത്തിൽ സൃഷ്ടിച്ചിരിക്കുന്നതെന്നനും കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു.
മുസ്ലിം ലീഗ് ജമാ അത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും ഭാഗമായി പ്രവർത്തിക്കുന്ന നില മുസ്ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന ആർഎസ്എസ് നിലപാടിന് സമാന്തരമാണ് ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ആശയത്തിൽ പ്രവർത്തിക്കുന്നജമാഅത്തെ ഇസ്ലാമി എന്നും കോടിയേരി പറഞ്ഞു.
ഈ സംഘനടകളോട് യോജിച്ച് പ്രവർത്തിക്കാനുള്ള കോൺഗ്രസ് തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. യുഡിഎഫിനെ നയിക്കുന്ന രമേശ് ചെന്നിത്തല, എംഎം ഹസൻ, കുഞ്ഞാലിക്കുട്ടി, അമീർ എന്നിവർ കേരള രാഷ്ട്രീയത്തിൽ കടന്നുവരാൻ അവസരം കാത്തിരിക്കുന്ന ആർഎസ്എസിനുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നെതെന്നും കോടിയേരി വ്യക്തമാക്കി.
Story Highlights – Kodiyeri Balakrishnan said that the mass base of the Left Front has been strengthened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here