കോണ്‍ഗ്രസ്-ജമാഅത്ത് ഇസ്‌ലാമി രഹസ്യ ബാന്ധവം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണോ എന്ന് വ്യക്തമാക്കണം; കേന്ദ്ര മന്ത്രി വി.മുരളീധരന്‍

Congress-Jamaat-e-Islami secret relationship ; Union Minister V Muraleedharan

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കോണ്‍ഗ്രസ് ജമാഅത്ത് ഇസ്‌ലാമി രഹസ്യ ബാന്ധവംരാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണോ എന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. ഭീകരവാദ സംഘടനകളുമായുള്ള ബന്ധം കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നയമാണോയെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കണം.ജമാഅത്ത് ഇസ്‌ലാമിയെ താന്‍ ഭീകര സംഘടനയെന്ന് വിളിക്കുമെന്നും അവര്‍ ചെയ്യുന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വി.മുരളീധരന്‍ പറഞ്ഞു.

സിബിഐയെ എതിര്‍ക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരിനെതിരെും കേന്ദ്ര വി. മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചു. ലൈഫ് ഉള്‍പ്പെടെയുള്ള തീവെട്ടിക്കൊള്ളകള്‍ പുറത്തുവരുമെന്ന ഭയമാണ് സര്‍ക്കാരിന്റെ സിബിഐ വിരോധത്തിന് കാരണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നത് സര്‍ക്കാര്‍ തടയുകയാണെന്നും വി മുരളീധരന്‍ പറഞ്ഞു.

സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവഴിക്കുകയാണ്. വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകനെ ഡല്‍ഹിയില്‍ നിന്ന് ഇറക്കിയാണ് കേസ് വാദിക്കുന്നത്. പെരിയ കേസിലെ സിബിഐ അന്വേഷണം തടയാന്‍ സുപ്രിംകോടതി വരെ പോയി. ഒരു വര്‍ഷമായി സിബിഐയുടെ അന്വേഷണം സര്‍ക്കാര്‍ തടസപ്പെടുത്തുകയാണ്. ഇത് സിബിഐ തന്നെ വെളിപ്പെടുത്തിയതാണ്. ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണമാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. സിബിഐക്കെതിരെ വരാന്‍ പ്രേരണയായിട്ടുള്ളത് ഇതാണെന്നും വി. മുരളീധരന്‍ ആരോപിച്ചു.

Story Highlights Congress-Jamaat-e-Islami secret relationship ; Union Minister V Muraleedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top