ഇടുക്കിയിൽ പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

ഇടുക്കി നരിയംപാറയിൽ പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഡി.വൈ.എഫ്.ഐ. പ്രവർത്തകനും നരിയംപാറ സ്വദേശിയുമായ മനു മനോജിനെ(24)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ അയൽവാസികൂടിയായ മനു മനോജ് പെൺകുട്ടിയെ പീഡിപ്പിച്ചതായി വീട്ടുകാർ കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് പ്രതി ഒളിവിലായിരുന്നു.

അതേസമയം, പീഡനത്തിനിരയായ ദളിത് പെൺകുട്ടി കഴിഞ്ഞ ദിവസം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് മണ്ണെണ്ണ ഒഴിച്ച് ദേഹത്ത് തീകൊളുത്തിയ പെൺകുട്ടിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

Story Highlights edukki rape case accused arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top