Advertisement

‘സർക്കാർ സിബിഐയെ എതിർക്കുന്നത് തീവെട്ടിക്കൊള്ള പുറത്തുവരുമെന്ന ഭയം കാരണം’; വി. മുരളീധരൻ

October 24, 2020
Google News 1 minute Read

സിബിഐയെ എതിർക്കുന്നതിനെതിരെ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ലൈഫ് ഉൾപ്പെടെയുള്ള തീവെട്ടിക്കൊള്ളകൾ പുറത്തുവരുമെന്ന ഭയമാണ് സർക്കാരിന്റെ സിബിഐ വിരോധത്തിന് കാരണം. രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കുന്നത് സർക്കാർ തടയുകയാണെന്നും വി മുരളീധരൻ പറഞ്ഞു.

സിബിഐ അന്വേഷണം തടയാൻ സർക്കാർ ലക്ഷങ്ങൾ ചിലവഴിക്കുകയാണ്. വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകനെ ഡൽഹിയിൽ നിന്ന് ഇറക്കിയാണ് കേസ് വാദിക്കുന്നത്. പെരിയ കേസിലെ സിബിഐ അന്വേഷണം തടയാൻ സുപ്രിംകോടതി വരെ പോയി. ഒരു വർഷമായി സിബിഐയുടെ അന്വേഷണം സർക്കാർ തടസപ്പെടുത്തുകയാണ്. ഇത് സിബിഐ തന്നെ വെളിപ്പെടുത്തിയതാണ്. ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണമാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. സിബിഐക്കെതിരെ വരാൻ പ്രേരണയായിട്ടുള്ളത് ഇതാണെന്നും വി. മുരളീധരൻ ആരോപിച്ചു.

ലൈഫ് പദ്ധതിയിൽ യൂണിടാക്ക് ഉടമസ്ഥൻമാരും അതിന്റെ മാനേജ്മെന്റുമായി ബന്ധപ്പെട്ടുള്ള ആളുകളെയും പേരു പറഞ്ഞുകൊണ്ടാണ് കേസിൽ പ്രതിയാക്കിയിട്ടുള്ളത്. ലൈഫിന്റെ ഒരു ഉദ്യോഗസ്ഥനെയും അതിൽ പ്രതി ചേർത്തിട്ടില്ല. പക്ഷെ സംസ്ഥാന സർക്കാർ യൂണിടാക്കിനെതിരായിട്ടുള്ള അഴിമതി അന്വേഷണം അട്ടിമറിക്കാനായി എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കോടതിയിൽ പോയത്. മാർക്സിസ്റ്റ് പാർട്ടിയുടെ സിബിഐ വിരോധത്തിന്റെ അടിസ്ഥാനം, അവരുടെ രാഷ്ട്രീയ അഴിമതികൾ പുറത്തുവരും എന്നുള്ളതു കൊണ്ടാണെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

Story Highlights V Muraleedharan, CBI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here