ബ്രീച്ച് ഓഫ് പ്രിവിലേജ് നോട്ടീസ് ആമസോണിന് നല്‍കും

amazon gets breach of privilege notice

ആമസോണിന് ബ്രീച്ച് ഓഫ് പ്രിവിലേജ് നോട്ടിസ് നൽകാനൊരുങ്ങി ജോയിന്റ് പാർലമെന്ററി സമിതി. അവകാശലംഘനമാണ് ആമസോൺ നടത്തിയിരിക്കുന്നതെന്ന് ജെപിസി നിരീക്ഷിച്ചു.

2019ലെ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജാരാകാനുള്ള ആവശ്യം ആമസോൺ നിരസിച്ചിരുന്നു.

ഒക്ടോബർ 28ന് അകം ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) മുമ്പാകെ ഹാജരായില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് കമ്മിറ്റി അറിയിച്ചു. 28ന്‌‌ ട്വിറ്ററിനോടും, 29ന് ആമസോൺ, ‌ ഗൂഗിൾ, പേടിഎം എന്നിവരോടും സമിതിക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.

Story Highlights amazon gets breach of privilege notice

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top