Advertisement

അമേരിക്കന്‍ തെരഞ്ഞെടുപ്പ്; ഡോണള്‍ഡ് ട്രംപിന് പിന്തുണയുമായി കൊച്ചിയില്‍ കൂറ്റന്‍ ബോര്‍ഡ്

October 25, 2020
Google News 1 minute Read
donald trump cochi flex board

അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോ ണള്‍ഡ് ട്രംപിനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സിനും പിന്തുണ അര്‍പ്പിച്ച് കൊച്ചിന്‍ സിറ്റിയില്‍ പടുകൂറ്റന്‍ ബോര്‍ഡ്. തെരഞ്ഞെടുപ്പ് അടുത്താല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും വോട്ട് തേടിയും പോസ്റ്റുകളും കൂറ്റന്‍ ബോര്‍ഡുകളും പ്രത്യക്ഷപ്പെടുന്നത് സര്‍വ്വസാധാരണമാണ്. മൈലുകള്‍ അപ്പുറമുള്ള അമേരിക്ക എന്ന രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നാലും മലയാളികള്‍ ഈ പതിവ് മറക്കില്ല എന്നുള്ളതിന് തെളിവാണിത്.

Read Also :

നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സിനും പിന്തുണയുമായി കൂറ്റന്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കൊച്ചിയുടെ ഹൃദയഭാഗത്തുള്ള എംജി റോഡിലാണ്.

മലയാളികളുടെ അനുഗ്രഹം മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കാനാണ് തെരക്കേറിയിടത്ത് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച കാസ എന്ന സംഘടന പറയുന്നത്. പല പ്രസിഡന്റുമാരും അമേരിക്ക ഭരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയെ പ്രോത്സാഹിപ്പിച്ച പ്രസിഡന്റ് ട്രംപ് ആണെന്ന് സംഘടന പ്രതിനിധി പറഞ്ഞു. രാജ്യത്തിന് വിശ്വസിക്കാവുന്ന പ്രസിഡന്റാണ് ട്രംപ് എന്നും ആദ്യമായാണ് ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ പ്രസിഡന്റുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Highlights donald trump, kochi bill board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here