Advertisement

ചേർന്നു നിൽക്കാം കൂട്ടൊരുക്കാം; മാനസിക സമ്മർദം അനുഭവപ്പെട്ടാൽ സഹായം തേടാം ഈ നമ്പറുകളിൽ

October 26, 2020
Google News 2 minutes Read
helpline numbers for seeking mental help

ലോകമിന്ന് കൊവിഡ് ഭീതിയിൽ അമർന്നിരിക്കുകയാണ്. പകർച്ചവ്യാധി ഭയം, തൊഴിലില്ലായ്മ, സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങി കൊവിഡിനുമൊത്ത് ജീവിക്കുമ്പോൾ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്. ഇത് കടുത്ത മാനസിക സമ്മർദ്ദത്തിലേക്കും ചിലപ്പോൾ ആത്മഹത്യയിലേക്ക് വരെ ജനങ്ങളെ എത്തിച്ചേക്കാം. ‘മാനസികാരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം’ എന്ന സന്ദേശമാണ് ലോകാരോഗ്യ സംഘടന ഈ ഒരു ഘട്ടത്തിൽ നമ്മുടെ മുന്നിൽ ചർച്ചകൾക്കും പ്രവർത്തനങ്ങൾക്കുമായി മുന്നോട്ടു വക്കുന്നത്. അതിനാൽ ഈ പ്രത്യേക സന്ദർഭത്തിൽ ഓരോ വ്യക്തിയും മാനസികമായി കരുത്തുനേടി മഹാമാരിയെയും തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധിയേയും ഫലപ്രദമായി നേരിടേണ്ടതുണ്ട്.

കേരള മോഡൽ

കൊവിഡ് 19 പശ്ചാത്തലത്തിൽ ജനങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള പരിമുറുക്കം, വ്യാകുലത, വിഷാദം, അപമാനം, ഉറക്കം ഹനിക്കപ്പെടൽ, വിവിധതരം മനോരോഗങ്ങൾ, മറ്റു സാമൂഹിക പ്രശ്‌നങ്ങൾ എന്നിവ അഭിസംബോധന ചെയ്യുന്നതിനായാണ് കൊവിഡ് 19 മാനസികസാമൂഹിക പിന്തുണ ക്ലിനിക്കുകൾ ( COVID 19 PSS) ജില്ല മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി സർക്കാർ തലത്തിൽ ആരംഭിച്ചത്. നിങ്ങളുടെ മാനസിക പ്രശ്‌നങ്ങൾ എന്തുതന്നെയും ആകട്ടെ, അതിനായി ബന്ധപ്പെട്ട ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

ലഹരി വിമുക്തിയുമായി ബന്ധപ്പെട്ട ശരീര മാനസിക പ്രശ്‌നങ്ങൾ ഉണ്ടായാൽ അപ്പോഴും ഹെല്പ് ലൈൻ നമ്പരുകളിൽ വിളിക്കാവുന്നതാണ്. മനോരോഗ വിദഗ്ദ്ധർ, കൌൺസിലർമാർ, സോഷ്യൽ വർക്കേഴ്‌സ് എന്നിവർ അടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നത്.

Read Also : മാനസിക പിരിമുറുക്കത്തിന്റെ ലക്ഷണങ്ങളെന്ത് ? സഹായം തേടേണ്ടത് എപ്പോൾ ?

വിവിധ സർക്കാർ ഏജൻസികളുമായി ലയ്‌സണിങ്ങ് ചെയ്തുകൊണ്ട് സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നുമുണ്ട്.
ആരോഗ്യ പ്രവർത്തകർക്കായുള്ള പ്രത്യേകം ക്ലിനിക്കുകളും ഇതോടൊപ്പം ആരംഭിച്ചിരിക്കുന്നു. ഹെൽപ് ലൈൻ നമ്പറുകളിലൂടെ ആരോഗ്യപ്രവർത്തകർക്കു ക്ലിനിക്കുകളുമായി ബന്ധപ്പെടാവുന്നതാണ്.

കൂടാതെ സർക്കാർ ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമായ ഇ സഞ്ജീവനിയിലെ സൈക്യാട്രി ഒപി സേവനങ്ങളും തേടാവുന്നതാണ്.

പൊതുജനങ്ങൾക്കായുള്ള ജില്ലാതല ഹെല്പ് ലൈൻ നമ്പരുകൾ

തിരുവനന്തപുരം(9846854844), കൊല്ലം (0474 2740166, 8281086130), പത്തനംതിട്ട (8281113911), ആലപ്പുഴ (7593830443), കോട്ടയം (9539355724) , ഇടുക്കി(04862226929, 9496886418), എറണാകുളം(04842351185, 9846996516) , തൃശൂർ(04872383155), പാലക്കാട് (04912533323), മലപ്പുറം (7593843617, 7593843625), കോഴിക്കോട് (9495002270), വയനാട് (9400348670), കണ്ണൂർ (04972734343, 9495142091), കാസറഗോഡ് (9072574748, 9447447888) ആരോഗ്യ പ്രവർത്തകർക്കായുള്ള ജില്ലാതല ഹെല്പ് ലൈൻ നമ്പരുകൾ തിരുവനന്തപുരം(9946463466), കൊല്ലം (9447005161), പത്തനംതിട്ട (9048804884), ആലപ്പുഴ (9400415727), കോട്ടയം (9847220929) , ഇടുക്കി(9188377551), എറണാകുളം(9446172050) , തൃശൂർ(8086007999), പാലക്കാട് (8547338442), മലപ്പുറം (9745843625), കോഴിക്കോട് (8281904533), വയനാട് (7025713204), കണ്ണൂർ (8593997722), കാസറഗോഡ് (9946895555).

Story Highlights helpline numbers for seeking mental help

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here