ഗെയിമിംഗ് പ്രേമികള്‍ക്കായി ജിയോമാര്‍ട്ട് ഗെയിമത്തോണ്‍; ഫ്രീ ഫയര്‍ ഇ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുമായി ജിയോ

മൊബൈല്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് ബിസിനസില്‍ പുതിയ തന്ത്രങ്ങളുമായി റിലയന്‍സ് ജിയോ. ഗെയിമിംഗ് പ്രേമികള്‍ക്കായി ‘ഫ്രീ ഫയര്‍ ഇ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ്’ നടത്തുകയാണ് ജിയോ. ജിയോമാര്‍ട്ട് ഗെയിമത്തോണ്‍ എന്നാണ് ടൂര്‍ണമെന്റിന് പേരിട്ടിരിക്കുന്നത്. ജിയോ ഗെയിം പ്ലാറ്റ്‌ഫോമിന് കീഴിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ജിയോ ഫൈബര്‍ സെറ്റ് ടോപ്പ് ബോക്‌സിനൊപ്പം കഴിഞ്ഞ വര്‍ഷമാണ് ജിയോ ഗെയിംസ് അവതരിപ്പിച്ചത്. നിലവില്‍ ആപ്ലിക്കേഷന്റെ ബീറ്റാ വേര്‍ഷന്‍ മാത്രമേ തയാറായിട്ടുള്ളൂ. അഞ്ച് മില്ല്യണ്‍ ഡൗണ്‍ലോഡ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇതിനോടകം ആപ്ലിക്കേഷനുണ്ട്.

Read Also : മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ്; പാകിസ്താനും നേപ്പാളിനും പിന്നിലായി ഇന്ത്യ

ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നുവരെയാണ് ഫ്രീ ഫയര്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. യൂട്യൂബിലും ജിയോ ടിവിയിലും ഇതിന്റെ ലൈവ് ബ്രോഡ്കാസ്റ്റുണ്ടാകും. വിജയിക്കുന്ന ടീമിന് 25,000 രൂപ സമ്മാനമായി ലഭിക്കും. റണ്ണര്‍ അപ്പിന് 12,000 രൂപയും മോസ്റ്റ് വാല്യൂവബിള്‍ പ്ലെയറിന് 1,000 രൂപയും ലഭിക്കും. തുക കളിക്കാരുടെ ജിയോമാര്‍ട്ട് വാലറ്റിലേക്കായിരിക്കും ലഭിക്കുക.

Read Also : പബ്ജിയുടെ ഇന്ത്യന്‍ ബദല്‍; ഫൗജി നവംബറില്‍ എത്തും

ഗെയിമത്തോണില്‍ പങ്കെടുക്കുന്നതിനായുള്ള രജിസ്‌ട്രേഷന്‍ നിലവില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നു മുതല്‍ ഈ മാസം 29 വരെ ജിയോ ഗെയിംസ് പോര്‍ട്ടലിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാം.

നാല് സ്റ്റേജുകളിലായിട്ടായിരിക്കും മത്സരം നടക്കുക. ക്വാളിഫൈയിംഗ് സ്റ്റേജ് ഒക്ടോബര്‍ 30 നും 31 നും രാവിലെ 11 മുതല്‍ നടക്കും. ഇതിന് പിന്നാലെ ക്വാര്‍ട്ടര്‍ ഫൈനലും സെമി ഫൈനലും ഗ്രാന്റ് ഫൈനലും നടക്കും.

Story Highlights Reliance Jio to Host JioMart Gameathon Free Fire Esports Tournament

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top