ഇന്നത്തെ പ്രധാന വാർത്തകൾ (26-10-2020)
ലൈഫ് മിഷന്‍ കേസ്; തിടുക്കം വേണ്ടെന്ന് സിബിഐക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം
ലൈഫ് മിഷന്‍ കേസില്‍ തിടുക്കം വേണ്ടെന്ന് സിബിഐക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ലൈഫ് മിഷന്‍ കേസില്‍ കോടതിയില്‍ നിന്നും ഇനി തിരിച്ചടിയുണ്ടാകാതെ നോക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു. ലൈഫ് മിഷന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് സിബിഐയ്ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം.
‘സ്വർണക്കടത്തുമായി ബന്ധമില്ല, പ്രതികളാരും എന്റെ പേര് പറഞ്ഞിട്ടില്ല’: കാരാട്ട് റസാഖ് എംഎൽഎ
സ്വർണക്കടത്ത് കേസിൽ തന്റെ പേര് ഉൾപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി കാരാട്ട് റസാഖ് എംഎൽഎ. പ്രതികളാരും തന്റെ പേര് പറഞ്ഞിട്ടില്ല, പ്രതിയുടെ ഭാര്യയാണ് തന്റെ പേര് പറഞ്ഞതെന്നും കാരാട്ട് റസാഖ് പറഞ്ഞു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്നും എംഎൽഎ പറഞ്ഞു.
രാജ്യത്തിന് ആശ്വാസം : പ്രതിദിന കൊവിഡ് കണക്കിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നു
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ. 24 മണിക്കൂറിനിടെ 45,149 പോസിറ്റീവ് കേസുകളും 480 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 79,09,960 ആയി. 1,19,014 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്.
ലൈഫ് മിഷൻ : കമ്മീഷൻ നൽകാൻ സന്തോഷ് ഈപ്പൻ ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്ന്
ലൈഫ് മിഷൻ ഇടപാടിലെ വിവരങ്ങൾ പുറത്ത്. കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് കമ്മീഷൻ നൽകാൻ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ സന്തോഷ് ഈപ്പൻ ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്നെന്ന് റിപ്പോർട്ട്. സന്തോഷ് ഈപ്പൻ നൽകിയ മൊഴിയുടെ പകർപ്പ് 24 ന് ലഭിച്ചു.
സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് എംഎൽഎയുമായി അടുത്ത ബന്ധമെന്ന് മൊഴി
സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് എംഎൽഎയുമായി അടുത്ത ബന്ധമെന്ന് പ്രതി സന്ദീപിന്റെ ഭാര്യ കസ്റ്റംസിന് മൊഴി നൽകി. റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു.
യുഡിഎഫിലേക്ക് തന്നെ; കേരളാ കോൺഗ്രസ് (പി.സി. തോമസ് വിഭാഗം) യുഡിഎഫിന്റെ ഭാഗമാകണമെന്ന് നേതൃയോഗം
എൻഡിഎ ബന്ധം ഉപേക്ഷിച്ച് യുഡിഎഫിന്റെ ഭാഗമാകണമെന്ന് കേരളാ കോൺഗ്രസ് (പി.സി. തോമസ് വിഭാഗം) നേതൃയോഗത്തിൽ പൊതുവികാരം. എൻഡിഎയിൽ കടുത്ത അവഗണനയെന്ന് പാർട്ടിക്ക് നേരിടേണ്ടി വന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
ഇന്ന് വിദ്യാരംഭം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
ഇന്ന് വിദ്യാരംഭം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിച്ചു. കൊവിഡ് കാലമായതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിൽ തിരക്ക് കുറവായിരുന്നു.
Story Highlights – todays news headlines october 26
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here