കുഞ്ഞുമായി യുവതി അഷ്ടമുടിക്കായലിൽ ചാടിയ സംഭവം; കുഞ്ഞിന്റെ മൃതദേഹം ലഭിച്ചു

കൊല്ലം കുണ്ടറയിൽ കുഞ്ഞുമായി യുവതി അഷ്ടമുടിക്കായലിൽ ചാടിയ സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചു. അൽപസമയം മുൻപാണ് അഷ്ടമുടി കായലിൽ നിന്ന് മൂന്നു വയസുകാരനായ ആദിയുടെ മൃതദേഹം കണ്ടെടുത്തത്. മുൻപ് തന്നെ കുഞ്ഞിന്റെ അമ്മ രാഖിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.

ഇന്നലെ രാത്രിയാണ് വെള്ളിമൺ തോട്ടുങ്കര സ്വദേശി യശോധരൻപിള്ളയുടെ മകൾ രാഖി(23)യും മൂന്നു വയസുള്ള മകൻ ആദി(3)യുമായി അഷ്ടമുടി കായലിൽ ചാടിയത്. കുണ്ടറ പൊലീസ് അമ്മയെയും കുഞ്ഞിനെയും കാണാതായതിന് കേസ് എടുത്തിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാഖിയുടെ മൃതദേഹം കണ്ടെടുത്തത്. അൽപ സമയം മുൻപണ് മകൻ ആദിയുടെ മൃതദേഹം കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഭർത്താവ് ഷിജുവുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ബസിൽ കണ്ടക്ടറായ ഷിജു സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുമായിരുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

Story Highlights woman jump into ashtamudi lake with baby the baby’s dead body found

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top