Advertisement

കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും

October 27, 2020
Google News 1 minute Read
v muraleedharan

കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും. അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ പി.ആർ കമ്പനി മാനേജരായ യുവതിയെ പങ്കെടുപ്പിച്ചതിനെക്കുറിച്ച് നൽകിയ പരാതിയിലാണ് അന്വേഷണം. ഒരു മാസത്തിനകം അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ കേന്ദ്ര വിജിലൻസ് കമ്മിഷനാണ് ഉത്തരവിട്ടത്.

അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മിനിസ്റ്റീരിയിൽ കോൺഫറൻസിൽ പി.ആർ കമ്പനി മാനേജരായ യുവതിയെ പങ്കെടുപ്പിച്ചതിനെക്കുറിച്ചുള്ള പരാതിയിലാണ് അന്വേഷണം നടത്താൻ കേന്ദ്ര വിജിലൻസ് കമ്മിഷൻ ഉത്തരവിട്ടത്. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂർ നൽകിയ പരാതിയിലാണ് അന്വേഷണം.

വിദേശകാര്യ വകുപ്പിന്റെ ചീഫ് വിജിലൻസ് ഓഫീസർക്കാണ് അന്വേഷണ ചുമതല. പരാതി പരിശോധിച്ച് ഒരു മാസത്തിനകം ഉചിതമായ നടപടി സ്വീകരിക്കാനാണ് ഉത്തരവ്. ക്രമവിരുദ്ധമായി യുവതിയെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചത് സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവുമാണെന്ന് പരാതിയിൽ പറയുന്നു. ഇതു പ്രോട്ടോക്കോൾ ലംഘനവും അഴിമതിയുമാണെന്നും സലിം മടവൂർ കേന്ദ്ര വിജിലൻസ് കമ്മിഷനു നൽകിയ പരാതിയിൽ ആരോപിക്കുന്നു. സമ്മേളനത്തിന്റെ വേദിയിൽ യുവതിയിരിക്കുന്ന ചിത്രവും ഇതേക്കുറിച്ചുള്ള യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റും ഉൾപ്പെടെയാണ് പരാതി. നേരത്തെ പ്രധാനമന്ത്രിക്ക് നൽകിയ പരാതി പ്രോട്ടോക്കോൾ ലംഘനമില്ലെന്ന് കണ്ടു കേന്ദ്രം തള്ളിയിരുന്നു. മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി കൂടിയായ വനിതയെ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിൽ വി.മുരളീധരനെതിരെ ഗുരതര ആരോപണങ്ങളാണ് സി.പി.എമ്മും ഇടതുമുന്നണിയും ഉയർത്തിയത്.

Story Highlights complant against v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here