കെ.എം. ഷാജിയുടെ വീട് നിര്‍മാണത്തിലെ ക്രമക്കേട്; കോഴിക്കോട് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇഡി ഓഫീസിലെത്തി

കെ.എം. ഷാജി എംഎല്‍എയുടെ വീട് നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇഡി ഓഫീസിലെത്തി. വൈകിട്ട് മൂന്നോടെയാണ് കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിലെ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള സംഘം ഇഡി ഓഫീസില്‍ എത്തിയത്. വെള്ളിമാടുകുന്നിലെ വീടിന്റെ വില മാത്രം ഒരുകോടി എഴുപത്തിരണ്ടുലക്ഷം രൂപയാണെന്നാണ് സൂചന. വീട്ടിലെ ഫര്‍ണീച്ചര്‍ മാര്‍ബിള്‍ എന്നിവയുടെ തുക തിട്ടപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പിനെ ഏല്‍പിക്കും.

കെ എം ഷാജി എംഎല്‍എയുടെ വീട് പൊളിച്ച് മാറ്റാന്‍ കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. പ്ലാനിലെ അനുമതിയേക്കാള്‍ വീസ്തീര്‍ണം കൂട്ടി വീട് നിര്‍മിച്ചുവെന്നാണ് കണ്ടെത്തല്‍. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥര്‍ കെ.എം. ഷാജിയുടെ വീട് അളന്നിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശ പ്രകാരമായിരുന്നു നടപടി.

Story Highlights k m shaji, Kozhikode Corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top