ബിജെപി നേതാവിന്റെ വീട്ടിലെ ജന്മദിനാഘോഷം പൊലിപ്പിക്കാൻ വെടിവെപ്പ്; പാർട്ടിയിൽ പാടിക്കൊണ്ടിരുന്ന ഗായകനു പരുക്ക്: വിഡിയോ

Singer Hurt Firing BJP

ബിജെപി നേതാവിൻ്റെ വീട്ടിൽ നടന്ന ജന്മദിനാഘോഷ പാർട്ടിക്കിടെ വെടിയേറ്റ് ഗായകനു പരുക്ക്. ഉത്തപ്രദേശിലെ ബല്ലിയയിൽ വെച്ച് നടത്തിയ പാർട്ടിയിൽ പാടിക്കൊണ്ടിരുന്ന ഭോജ്പുരി ഗായകൻ ഗോലു രാജയ്ക്കാണ് വെടിയേറ്റത്. ജന്മദിനാഘോഷം കൊഴുപ്പിക്കാൻ പാർട്ടിയിൽ പങ്കെടുക്കാനെത്തിയവർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

Read Also : കാവിക്കൊടിയുമായി താജ്മഹലിൽ പ്രവേശിച്ച് ഹിന്ദു ജാഗരൺ മഞ്ച്; ശിവക്ഷേത്രമായിരുന്നു എന്ന് അവകാശവാദം

ബലിയയിലെ മഹാകൽപുരിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. യുവ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഭാനു ദുബൈയുടെ വീട്ടിലായിരുന്നു ജന്മദിനാഘോഷം നടന്നത്. ദുബെയുടെ മകൻ്റെ ജന്മദിനാഘോഷമാണ് നടന്നത്. പാർട്ടിയിൽ സംബന്ധിക്കാനെത്തിയ അതിഥികൾ ആകാശത്തെക്ക് വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വേദിയിൽ മറ്റ് ഗായകരോടൊപ്പം പാടിക്കൊണ്ടിരുന്ന ഗോലു രാജയുടെ വയറിലും കയ്യിലുമാണ് വെടിയേറ്റത്. അദ്ദേഹത്തിൻ്റെ എല്ലിനു പൊട്ടലുണ്ടെന്നും അപകടാവസ്ഥയിലല്ലെന്നും പൊലീസ് പറഞ്ഞു. ലൈസൻസ് ഉള്ള റിവോൾവറിൽനിന്നാണ് വെടിയുതിർത്തിരിക്കുന്നത്. വെടിവെച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Story Highlights Singer Hurt In Celebratory Firing At BJP Leaders Party

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top