Advertisement

മുകളിലിരുന്ന് അദ്ദേഹം താങ്കളെ അനുഗ്രഹിക്കുന്നുണ്ടാവും; മൻദീപ് സിംഗിനെ പ്രശംസിച്ച് കോലി

October 27, 2020
Google News 2 minutes Read
Virat Kohli Mandeep Singh

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിനു വേണ്ടി മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിച്ച മൻദീപ് സിംഗിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. മുകളിലിരുന്ന് അദ്ദേഹം താങ്കളെ അനുഗ്രഹിക്കുന്നുണ്ടാവും എന്ന് കോലി തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. താൻ കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷവാനായ ക്രിക്കറ്ററാണ് മൻദീപ് എന്നും കോലി കുറിച്ചു.

Read Also : ഗെയിൽ സ്റ്റോമിൽ തകർന്ന് കൊൽക്കത്ത; മൻദീപിനും ഫിഫ്റ്റി: പഞ്ചാബിന് 8 വിക്കറ്റ് ജയം

കൊൽക്കത്തക്കെതിരെ ഓപ്പണറായി ബാറ്റിംഗിനിറങ്ങിയ മൻദീപ് പുറത്താവാതെ 66 റൺസ് നേടിയിരുന്നു. ക്രിസ് ഗെയിലും ഫിഫ്റ്റിയടിച്ചപ്പോൾ മത്സരത്തിൽ കിംഗ്സ് ഇലവൻ 8 വിക്കറ്റിൻ്റെ ജയം കുറിച്ചു. പഞ്ചാബിൻ്റെ തുടർച്ചയായ അഞ്ചാം ജയമായിരുന്നു ഇത്. ജയത്തോടെ പഞ്ചാബ് കൊൽക്കത്തയെ മറികടന്ന് നാലാം സ്ഥാനത്ത് എത്തി.

36j7ikm8

2006ൽ കോലിയും സമാന സാഹചര്യത്തിലൂടെ കടന്നുപോയിരുന്നു. പിതാവ് ഹൃദയാഘാതം മൂലം മരിക്കുമ്പോൾ കോലി ഡൽഹിക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കുകയായിരുന്നു. 18കാരനായ കോലി ഒരു ദിവസത്തെ ബാറ്റിംഗ് അവസാനിക്കുമ്പോൾ 40 റൺസെടുത്ത് നിൽക്കുകയായിരുന്നു. പിതാവിൻ്റെ മരണം അറിഞ്ഞിട്ടും പിറ്റേന്ന് ബാറ്റിംഗ് തുടർച്ച കോലി 90 റൺസെടുത്ത് ഡൽഹിയെ ഫോളോ ഓൺ ഭീഷണിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Story Highlights Virat Kohli’s Praises Mandeep Singh’s Knock

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here