‘ഉടനെയൊന്നും വിരമിക്കില്ല’; വെളിപ്പെടുത്തി ക്രിസ് ഗെയിൽ

Retire Reveals Chris Gayle

ക്രിക്കറ്റിൽ നിന്ന് ഉടനെ വിരമിക്കില്ലെന്ന് വെസ്റ്റ് ഇൻഡീസിൻ്റെ കിംഗ്സ് ഇലവൻ പഞ്ചാബ് താരം ക്രിസ് ഗെയിൽ. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വിജയിച്ചതിനു ശേഷം സഹതാരം മൻദീപ് സിംഗുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഗെയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

Read Also : മുകളിലിരുന്ന് അദ്ദേഹം താങ്കളെ അനുഗ്രഹിക്കുന്നുണ്ടാവും; മൻദീപ് സിംഗിനെ പ്രശംസിച്ച് കോലി

ഒരിക്കലും വിരമിക്കരുതെന്ന് പറഞ്ഞ മൻദീപിനു മറുപടി ആയാണ് ഉടനെയൊന്നും വിരമിക്കാൻ പദ്ധതിയില്ല എന്ന് ഗെയിൽ പറഞ്ഞത്. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബ് 8 വിക്കറ്റിനു വിജയിച്ചിരുന്നു. 150 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്. രണ്ടാം വിക്കറ്റിൽ മൻദീപ് സിംഗും ക്രിസ് ഗെയിലും ചേർന്ന് കൂട്ടിച്ചേർത്ത 100 റൺസാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്. 66 റൺസെടുത്ത് പുറത്താവാതെ നിന്ന മൻദീപ് സിംഗാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ക്രിസ് ഗെയിൽ 51 റൺസ് നേടി. പഞ്ചാബിൻ്റെ തുടർച്ചയായ അഞ്ചാം ജയമാണ് ഇത്. ജയത്തോടെ പഞ്ചാബ് കൊൽക്കത്തയെ മറികടന്ന് നാലാം സ്ഥാനത്ത് എത്തി.

Story Highlights Won’t Retire Anytime Soon, Reveals Chris Gayle

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top