മുന്നാക്ക സംവരണം; സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം; അല്ലെങ്കില്‍ പ്രക്ഷോഭം: ആവശ്യവുമായി സംവരണ സമുദായങ്ങളുടെ സംയുക്ത യോഗം

10 percent forward reservation

മുന്നാക്ക സംവരണം നടപ്പാക്കിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സംവരണ സമുദായങ്ങളുടെ സംയുക്ത യോഗം. ലീഗടക്കമുള്ള വിവിധ മുസ്ലിം സംഘടനകളും ഇതര സംവരണ സമുദായ സംഘടനാ പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്.

സംവരണ അട്ടിമറിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ വിവിധ സംവരണ സമുദായങ്ങളുടെ സംയുക്ത യോഗം തീരുമാനിച്ചു. മുസ്ലിം ലീഗക്കം 39 സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. എസ്എന്‍ഡിപി പ്രതിനിധികള്‍ യോഗത്തിനെത്തിയില്ല. മുന്നോക്ക സംവരണം പിന്നാക്ക വിഭാഗങ്ങളുടെ പ്രതിനിധ്യ അവകാശങ്ങള്‍ അട്ടിമറിക്കുന്നതാണെന്ന് യോഗം വിലയിരുത്തി.

Read Also : സാമ്പത്തിക സംവരണം; ആദ്യമായി ഏര്‍പ്പെടുത്തിയത് യുഡിഎഫ്; മുസ്ലിം ലീഗ് മുന്നണിയുടെ പൊതുനിലപാട് എന്തെന്ന് വ്യക്തമാക്കണമെന്ന് ഐഎന്‍എല്‍

സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിനെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നിലപാടില്‍ പിന്നീട് പ്രതികരിക്കാമെന്ന് ചര്‍ച്ചയ്ക് എത്തിയ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്നാല്‍ മുന്നാക്ക സംവരണ വിഷയത്തില്‍ മുസ്ലിം ലീഗടക്കുമുള്ള സംഘടനകള്‍ ഭിന്നിപ്പിന് ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. മതവര്‍ഗീയ സംഘടനകള്‍ ഇക്കാര്യത്തില്‍ വിദ്വേഷ പ്രചരണം നടത്തുന്നുവെന്നും ആരോപണം.

Story Highlights forward reservation, caste reservation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top