സാമ്പത്തിക സംവരണം; ആദ്യമായി ഏര്‍പ്പെടുത്തിയത് യുഡിഎഫ്; മുസ്ലിം ലീഗ് മുന്നണിയുടെ പൊതുനിലപാട് എന്തെന്ന് വ്യക്തമാക്കണമെന്ന് ഐഎന്‍എല്‍

വിദ്യാഭ്യാസ മേഖലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്ത് ആദ്യമായി സംവരണം ഏര്‍പ്പെടുത്തിയത് യുഡിഎഫ് സര്‍ക്കാരാണെന്ന് ഐഎന്‍എല്‍. ഇതിന്റെ പേരില്‍ ഇപ്പോള്‍ അലമുറയിടുന്നത് കാപട്യം മാത്രമാണെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്രന്‍ കമീഷന്‍ പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുന്നോക്ക വിഭാഗത്തിന് സംവരണം കൊണ്ടുവന്നത്. ഇ ടി മുഹമ്മദ് ബഷീറായിരുന്നു അന്ന് വിദ്യാഭ്യാസ മന്ത്രി.
Read Also : സാമ്പത്തിക സംവരണം: മുസ്ലീം ലീഗിനെതിരെ ചങ്ങനാശേരി അതിരൂപത; യുഡിഎഫിനും വിമർശനം
ഇടതുമുന്നണിയുടെ ഇപ്പോഴത്തെ തീരുമാനത്തിനെതിരെ അലമുറയിടുന്ന ലീഗ് നേതൃത്വം ഈ വിഷയത്തില്‍ യുഡിഎഫിന്റെ പൊതുനിലപാട് എന്താണെന്ന് വ്യക്തമാക്കണം. എന്നും സാമ്പത്തിക സംവരണത്തിന് വേണ്ടി നിലകൊണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രകടപത്രികയില്‍ സാമ്പത്തിക സംവരണം വാഗ്ദാനം ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംവരണത്തിന്റെ പേരില്‍ സാമുദായിക ധ്രുവീകരണത്തിനാണ് ശ്രമമെങ്കില്‍ ഈ വിഷയത്തിലുള്ള മുസ്‌ലിം ലീഗിന്റെ പിത്തലാട്ടങ്ങള്‍ മുഴുവനും തുറന്നുകാട്ടേണ്ടിവരുമെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Story Highlights – inl, muslim league, economic reservation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here