അടുത്ത മാസം 5 ന് 16 റഫാൽ വിമാനങ്ങൾ കൂടി വ്യോമസേനയുടെ ഭാഗമാകും

വ്യോമസേനയുടെ ഗോൾഡൻ ആരോസ് സ്‌ക്വാഡ്രണിലേക്ക് 16 റഫാൽ വിമാനങ്ങൾ കൂടി എത്തുന്നു. മൂന്ന് വിമാനങ്ങളുള്ള അടുത്ത ബാച്ച് നവംബർ 5 നാണ് എത്തുന്നത്. ഫ്രാൻസിലെ ബോർഡോ വിമാനത്താവളത്തിൽ നിന്ന് അംബാലയിലേക്ക് നേരിട്ടാണ് വിമാനങ്ങൾ എത്തിക്കുക.
ജനുവരിയിൽ മൂന്ന്, മാർച്ചിൽ മൂന്ന്, ഏപ്രിലിൽ ഏഴ് എന്നീ ക്രമത്തിൽ കൂടുതൽ റാഫേൽ ജെറ്റുകൾ ഇനിയും ഇന്ത്യയ്ക്ക് കൈമാരാനുണ്ട്. ഇവ കൂടി കണക്കിലെക്കുമ്പോൾ 21 സിംഗിൾ സീറ്റ് ഫൈറ്ററുകളും ഏഴ് ഡബിൾ സീറ്റ് ഫൈറ്ററുകളുമാണ് വ്യോമസേനയ്ക്ക് കൈമാറുന്നത്. അടുത്ത് വർഷം ഏപ്രിലോടെ ഗോൽഡൻ ആരോ സ്‌ക്വാഡ്രണിൽ 18 ഫൈറ്റർ ജെറ്റുകളാവും. ബാക്കിയുള്ള മൂന്നെണ്ണം ചൈനീഷ് ഭീഷണിയെ നേരിടാൻ വടക്കൻ ബംഗാളിലെ അലിപൂർദ്വാറിലെ ഹാഷിമാര എയർബേസിലേക്ക് അയയ്ക്കും. മൈക്ക എയർ-ടു-എയർ മിസൈലുകളും സ്‌കാൽപ് എയർ-ടു-ഗ്രൗണ്ട് ക്രൂയിസ് മിസൈലുകളും ഘടിപ്പിച്ചവയാണ് എല്ലാ ജെറ്റുകളും.
Story Highlights – raffal jet will arrive november 5th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here