റഫാൽ യുദ്ധവിമാനങ്ങളുടെ രണ്ടാം ബാച്ച് ഇന്ത്യയിലെത്തി

റഫാൽ യുദ്ധവിമാനങ്ങളുടെ രണ്ടാം ബാച്ച് ഇന്ത്യയിലെത്തി. ഫ്രാൻസിൽ നിന്ന് രാത്രി 8.14നാണ് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തിച്ചത്. മൂന്ന് യുദ്ധവിമാനങ്ങളാണ് ഇന്ന് എത്തിച്ചത്. വ്യോമ സേനയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഫ്രാൻസിലെ ഇസ്ട്രസ് എയർബേസിൽ നിന്നാണ് വിമാനങ്ങൾ ഇന്ത്യയിലെത്തിച്ചത്. 36 റഫാൽ യുദ്ധവിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്. 2023ഓടെ മുഴുവൻ യുദ്ധവിമാനങ്ങളും എത്തിക്കുമെന്നാണ് വ്യോമസേന മേധാവി ആർ.കെ.എസ്. ബദൗരിയ അറിയിച്ചത്. അഞ്ച് വിമാനങ്ങൾ ഉൾപ്പെടുന്ന ആദ്യബാച്ച് ജൂലൈ 29ന് ഇന്ത്യയിൽ എത്തിയിരുന്നു.

Story Highlights The second batch of Rafale fighter jets has arrived in India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top