ബാർ കോഴ : ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ വിജിലൻസും ക്രൈംബ്രാഞ്ചും പരിശോധിക്കും

ബാർ കോഴയുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ വിജിലൻസും ക്രൈംബ്രാഞ്ചും പരിശോധിക്കും.
വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതികളിൽ രഹസ്യാന്വേഷണം നടത്താനാണ് തീരുമാനം. ഡിജിപിക്ക് ലഭിച്ച പരാതിയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നൽകിയെന്നായിരുന്നു ബിജുരമേശിന്റെ ആരോപണം. കെഎം മാണിക്കെതിരായ ആരോപണം പിൻവലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും ബിജു പറഞ്ഞിരുന്നു. കോഴ നൽകിയതിന്റെയടക്കം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസും ക്രൈംബ്രാഞ്ചും ആരോപണം പരിശോധിക്കാനൊരുങ്ങുന്നത്.
വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതികളിൽ രഹസ്യാന്വേഷണം നടത്താനാണ് തീരുമാനം. പൂജപ്പുര വിജിലൻസ് യൂണിറ്റിനാണ് അന്വേഷണ ചുമതല. ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ കേസെടുത്തന്വേഷണത്തിന് ശുപാർശ ചെയ്യും. ഡിജിപിക്ക് ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ചിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ് നിയോഗിച്ച സ്വകാര്യ ഏജൻസിയുടെതെന്ന് പറഞ്ഞ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ബാർ കോഴ വിവാദത്തിൽ കൂടുതൽ ആരോപണവുമായി ബിജു രമേശ് രംഗത്തെത്തിയത്.
Story Highlights – vigilance probe on biju ramesh statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here