ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (29-10-2020)

ബിനീഷ് കോടിയേരി അറസ്റ്റില്‍

ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു. ബംഗളൂരു ലഹരിമരുന്ന് കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപെടലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കി.

ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ഇ ഡി ഇന്ന് ബിനീഷിനെ ചോദ്യം ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് വിവരം. ബംഗളൂരു സിറ്റി സിവില്‍ കോടതിയിലാണ് ഹാജരാക്കുക.

കോടതി വളപ്പിൽ ശിവശങ്കറിന് നേരെ കരിങ്കൊടി പ്രതിഷേധം

കോടതി വളപ്പിൽ എം. ശിവശങ്കറിന് നേരെ കരിങ്കൊടി പ്രതിഷേധം. യുഡിഎഫ് പ്രവർത്തകരാണ് ശിവശങ്കറിന് നേരെ കരിങ്കൊടി വീശിയത്. കള്ളപ്പണം വെളുപ്പിൽ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി മടങ്ങുമ്പോഴാണ് പ്രതിഷേധം അരങ്ങേറിയത്.

ചെന്നൈയില്‍ കനത്ത മഴ; ചിലയിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

ചെന്നൈയില്‍ കനത്ത മഴ. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. വരും മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശിവശങ്കറിനെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു; ഉപാധികൾ മുന്നോട്ടുവച്ച് കോടതി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. ശിവശങ്കറിന്റെ ആവശ്യം പരിഗണിച്ച് ചില ഉപാധികളും കോടതി മുന്നോട്ടുവച്ചു.

‘നിരന്തരമായ ചോദ്യം ചെയ്യൽ ആരോഗ്യപ്രശ്‌നം സൃഷ്ടിച്ചു’; അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കോടതിയിൽ പരാതി ഉന്നയിച്ച് എം. ശിവശങ്കർ

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കോടതിയിൽ പരാതി ഉന്നയിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. നിരന്തരമായ ചോദ്യം ചെയ്യൽ ആരോഗ്യപ്രശ്‌നം സൃഷ്ടിച്ചു. രണ്ടര മണിക്കൂർ കൂടുതൽ ഇരിക്കാൻ സാധിക്കില്ലെന്നും എം. ശിവശങ്കർ കോടതിയിൽ വ്യക്തമാക്കി. വൈദ്യ സഹായം ആവശ്യപ്പെട്ട് എം ശിവശങ്കറിന്റെ അഭിഭാഷകൻ അപേക്ഷ നൽകി. ശിവശങ്കറിന് വേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ എസ്. രാജീവ് ഹാജരായി.

‘നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ കസ്റ്റംസ് ഓഫീസറെ വിളിച്ചു’; എം ശിവശങ്കറിന്റെ അറസ്റ്റ് ഓർഡർ ട്വന്റിഫോറിന്

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കെന്ന് കസ്റ്റംസ്. സ്വർണം അടങ്ങിയ ബാഗ് വിട്ടുകിട്ടാൻ ഇടപെട്ടുവെന്ന് ശിവശങ്കർ മൊഴി നൽകി. മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചു. ഒക്ടോബർ പതിനഞ്ചിനാണ് ശിവശങ്കറിന്റെ മൊഴി രേഖപ്പെടുത്തിയത്. ശിവശങ്കറിന്റെ അറസ്റ്റ് ഓർഡർ ട്വന്റിഫോറിന് ലഭിച്ചു.

ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ശിവശങ്കറിനെ ഹാജരാക്കുക.

Story Highlights news round up, todays headlines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top