പ്രകോപിപ്പിച്ച് ഹർദ്ദിക്; തിരിച്ചടിച്ച് മോറിസ്: ഇരുവർക്കും ഐപിഎൽ അച്ചടക്ക സമിതിയുടെ ശാസന: വിഡിയോ

Hardik Pandya Chris Morris

ഐപിഎൽ മത്സരത്തിനിടെ പരസ്പരം കൊമ്പുകോർത്ത ഹർദ്ദിക് പാണ്ഡ്യക്കും ക്രിസ് മോറിസിനും അച്ചടക്ക സമിതിയുടെ ശാസന. ഇരുവരും അപമര്യാദ കാണിച്ചു എന്നാണ് മാച്ച് റഫറി നൽകിയ റിപ്പോർട്ട്. ലെവൽ ഒന്ന് പ്രകാരമുള്ള കുറ്റകൃത്യമാണ് ഇരുവരും ചെയ്തത്. അതുകൊണ്ടാണ് ശിക്ഷ ശാസനയിൽ ഒതുങ്ങിയത്.

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ക്രിസ് മോറിസ് എറിഞ്ഞ 19ആം ഓവറിലെ നാലാം പന്തിൽ സിക്സറടിച്ച ഹർദ്ദിക് മോറിസിനെ പ്രകോപിപ്പിച്ചു. അടുത്ത പന്തിൽ തന്നെ പാണ്ഡ്യയെ മടക്കിയ മോറിസ് തിരികെ പ്രകോപിപ്പിക്കുകയും ചെയ്തു.

Read Also : തുറിച്ചു നോട്ടവും സ്ലെഡ്ജിങും; സൂര്യകുമാറിനോട് കോലി ചെയ്തത് മോശമെന്ന് ആരാധകർ: വിഡിയോ

മത്സരത്തിൽ 5 വിക്കറ്റിനാണ് മുംബൈ ബാംഗ്ലൂരിനെ കീഴ്പ്പെടുത്തിയത്. 165 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 19.1 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം ഭേദിക്കുകയായിരുന്നു. 79 റൺസ് നേടി പുറത്താവാതെ നിന്ന സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി യുസ്‌വേന്ദ്ര ചഹാലും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ മുംബൈ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു.

Story Highlights Hardik Pandya, Chris Morris reprimanded following on-field spat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top