സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം

നിർണായക സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും കോടിയരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെയും അറസ്റ്റിനെ തുടർന്ന് സർക്കാരും പാർട്ടിയും പ്രതിരോധത്തിലായിരിക്കെയാണ് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നും, നാളെയും ചേരുന്നത്.

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിയിൽ ഉണ്ടാകും. ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യത്തിന് കഴിഞ്ഞ തവണ ചേർന്ന് പിബിയിൽ കേരള ഘടകം എതിർപ്പ് അവസാനിപ്പിച്ചിരുന്നു.

കേരളം, തമിഴ്‌നാട്, അസം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട നയപരമായ വിഷയങ്ങളിലും സിപിഐഎം തീരുമാനം ഉണ്ടാകും. അതേസമയം, ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നായിരുന്നു സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ പ്രതികരിച്ചത്.

Story Highlights Cpim central committee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top