മാബിന്ദ് ഐഎഫ്എസ്: സ്‌കോളര്‍ഷിപ്പോടെ പഠിക്കൂ, സംരംഭകരാകൂ

ഉപരി പഠനത്തിനായി കോഴ്‌സ് തെരെഞ്ഞെടുക്കുന്നത് പോലെ പ്രധാനമാണ് പഠിക്കുന്ന സ്ഥാപനം തെരഞ്ഞെടുക്കലും. ഏത് കോഴ്‌സ് തെരഞ്ഞെടുത്താലും എവിടെ പഠിക്കുന്നു എന്നതും പ്രധാനമാണ്. മാനേജ്‌മെന്റ്/കോമേഴ്‌സ്/സിഎ ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം, നിങ്ങളുടെ കരിയറിയിലും ജീവിതത്തിലും മുതല്‍ക്കൂട്ടാകുന്ന സോഫ്റ്റ് സ്‌കില്ലുകളും മാനേജ്‌മെന്റ് സ്‌കില്ലുകളും വളര്‍ത്തിയെടുക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍, എന്റര്‍പ്രണര്‍ സ്‌കൂള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്ന മാബിന്ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്യൂച്ചറിസ്റ്റിക് സ്റ്റഡീസില്‍ ചേരൂ.
സാധാരണ ഒരു ഡിഗ്രിക്ക് അപ്പുറം, നിങ്ങളുടെ നിങ്ങളുടെ സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ ആവശ്യമായ നൈപുണ്യവും പ്രവൃത്തിപരിചയവും നേടുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന വിധത്തിലാണ് മാബിന്ദ് കരിക്കുലം രൂപകല്‍പന ചെയ്തിരിക്കുന്നത്. മാബിന്ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്യൂച്ചറിസ്റ്റിക് സ്റ്റഡീസിലെ എംബിഎ, ബിബിഎ, ബികോം, സിഎ ഫൗണ്ടേഷന്‍ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ പ്രവേശനം നേടാം. ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ഒക്ടോബര്‍ 31 നും എംബിഎ, സിഎ ഫൗണ്ടേഷന്‍ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നവംബര്‍ 18നും അവസാനിക്കും. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരള സര്‍വകലാശാലയില്‍ പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെ അഡ്മിഷന്‍ ലഭിക്കും. ഉയര്‍ന്ന മാര്‍ക്കോടെ ഡിഗ്രി പാസാകുക എന്നതിനപ്പുറം, ആ ഡിഗ്രികൊണ്ട് വിജയകരമായ ഒരു സംരംഭം/കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മാബിന്ദ് നിങ്ങളെ അതിന് പ്രാപ്തരാക്കും എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത.
എന്തു കൊണ്ട് മാബിന്ദ്?

പാഠ്യവിഷയങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം, വിദ്യാര്‍ത്ഥികളിലെ സംരംഭകത്വ മികവ് വര്‍ധിപ്പിക്കാന്‍ സഹായകമായ നിരവധി ട്രെയിനംഗ് പ്രോഗ്രാമുകള്‍ മാബിന്ദ് ലഭ്യമാക്കും. മികവുറ്റ അധ്യാപകര്‍ക്കുപുറമേ, അതത് മേഖലകളില്‍ പ്രവൃത്തിപരിചയമുള്ള പ്രഗത്ഭരായ സംരംഭകരും മാനേജ്‌മെന്റ് വിദഗ്ധരും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നതാണ്. വിദ്യാര്‍ത്ഥികളിലെ സോഫ്റ്റ് സ്‌കില്ലുകളും സംരംഭകത്വ മികവും
വളര്‍ത്തിയെടുക്കാനായി പ്രശസ്തരായ ട്രെയിനര്‍മാരുടെയും മെന്റര്‍മാരുടെയും സേവനം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നു. ഓരോ സെമസ്റ്ററിനു ശേഷവും ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കുന്നതാണ്. അതിലൂടെ വൈവിധ്യമുള്ള മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള അനുഭവ പരിചയം ലഭ്യമാക്കുന്നു. മാര്‍ക്കറ്റിംഗ്, സെയില്‍സ്, എച്ച്ആര്‍, പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളില്‍ ഏതിലാണ് ഓരോ വിദ്യാര്‍ത്ഥിക്കും കൂടുതല്‍ കഴിവുള്ള തെന്ന് കണ്ടെത്തി, ആ കഴിവുകള്‍ മിനുക്കിയെടുക്കാന്‍ സഹായിക്കുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ, ഏത് പാതയിലൂടെ മുന്നേറണം എന്നതില്‍ വ്യക്തമായ ദിശാബോധം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വിധത്തില്‍ പാഠ്യപദ്ധതികള്‍ ക്രമീകരിച്ചിരിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ ചെന്നെത്തുന്ന മേഖലകളില്‍ വിജയകരമായി നിലനില്‍ക്കാനും മുന്നോട്ടുപോകാനും ആവശ്യമായ കഴിവുകളും മനോഭാവവും വളര്‍ത്തിയെടുക്കുന്നു. ഡിഗ്രി കഴിയുമ്പോള്‍ ജോലി നേടുക എന്ന തിന പ്പുറം, സ്വന്തം സംരംഭം കെട്ടിപ്പടുത്തുകൊണ്ട് മറ്റു ള്ളവര്‍ക്ക് ജോലി നല്‍കുന്ന വ രായി ഈ വിദ്യാര്‍ത്ഥികളെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മാബിന്ദ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികളിലെ ചിന്താശേഷിയും ആശയ വിനിമയ പാടവവും സംരംഭകമികവും വര്‍ധിപ്പിക്കാനുള്ള ട്രെയിനിംഗ് ലഭ്യമാക്കുന്നു. വിദ്യാര്‍ത്ഥികളുടെ അറിവും കഴിവും വളര്‍ത്തിയെടുക്കുന്ന തിനായി പബ്ലിക് സ്പീക്കിംഗ്-ഡിബേറ്റ്-ഗ്രൂപ്പ് ഡിസ്‌കഷന്‍ സെഷനുകള്‍, ഇംഗ്ലീഷ് ലാംഗ്വേജ് ലാബ്, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളില്‍ ഫോറിന്‍ ലാംഗ്വേജ് സര്‍ട്ടിഫിക്കേഷന്‍, ഇന്‍ഡസ്ട്രി വിസിറ്റ് തുടങ്ങി നിരവധി സേവനങ്ങള്‍ മാബിന്ദ് നല്‍കുന്നുണ്ട്. കൗണ്‍സലിംഗ്, ഗ്രൂമിംഗ്, യോഗ, എയ്‌റോബിക്‌സ്, ഫുട്‌ബോള്‍, നീന്തല്‍ തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. റെഗുലര്‍ കോളജില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പ്രൊഫഷണല്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്കും ജോലി അന്വേഷിക്കുന്നവര്‍ക്കും സ്‌കില്‍ പ്രോഗ്രാമുകളില്‍ ഷോര്‍ട്ട് ടേം കോഴ്‌സുകളും ഇവിടെ ലഭ്യമാണ്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കായി മാബിന്ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്യൂച്ചറിസ്റ്റിക് സ്റ്റഡീസ്, മാബിന്ദ് സ്‌കോളര്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കും. അര്‍ഹരായവര്‍ക്ക് പഠനകാലത്ത് 100 ശതമാനം ഫീസ് ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mabind.com സന്ദര്‍ശിക്കാം.
അഡ്മിഷനും മറ്റ് വിശദ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക
ഫോണ്‍- 999 545 8074, 0471 4013030
ഇമെയില്‍- admin@mabind.com
Story Highlights – Mabind IFS: Study, Become an Entrepreneur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here