ജെയിംസ് ബോണ്ട് കഥാപാത്രത്തെ ആദ്യം തിരശീലയിലെത്തിച്ച നടൻ സർ ഷീൻ കോണറി അന്തരിച്ചു

ജെയിംസ് ബോണ്ട് കഥാപാത്രത്തെ ആദ്യം തിരശീലയിലെത്തിച്ച നടൻ സർ ഷീൻ കോണറി അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഓസ്‌കാർ, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ നേടിയ അതുല്യ പ്രതിഭയായിരുന്നു സർ ഷീൻ കോണറി.

1962 മുതൽ 1983 വരെയുള്ള ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളിൽ കോണറി നായകനായി അഭിനയിച്ചിട്ടുണ്ട്. ജയിംസ് ബോണ്ട് ചിത്രങ്ങൾ കൂടാതെ 1964ൽ ഇറങ്ങിയ ആൽഫ്രെഡ് ഹിച്ച്‌കോക്ക് ചിത്രങ്ങളായ ‘മാമി’, ‘മർഡർ ഓൺ ഓറിയന്റ് എക്‌സ്പ്രസ്സ്’ (1974) എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 1987ൽ പുറത്തിറങ്ങിയ ‘ദ് അൺടച്ചബൾസ്’ ആണ് കോണറിയ്ക്ക് അക്കാദമി അവാർഡ് നേടിക്കൊടുത്തത്.

Story Highlights Actor Sir Sheen Connery, who first portrayed the James Bond character, has died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top