Advertisement

ബംഗളൂരു ലഹരിക്കടത്ത്; എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ നല്‍കാന്‍ നീക്കവുമായി കര്‍ണാടക

October 31, 2020
Google News 2 minutes Read
bineesh kodiyeri

ബംഗളൂരു ലഹരിക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ കര്‍ണാടക സര്‍ക്കാറിന്റെ നീക്കം. ആഭ്യന്തര സുരക്ഷാ വിഭാഗം ഇത് സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ കസ്റ്റഡിയില്‍ ലഭിച്ച ബിനീഷ് കോടിയേരിയെ രണ്ടാം ദിവസവും ഇ ഡി ചോദ്യം ചെയ്യുകയാണ്. ബന്ധുക്കളെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് ഇന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചേക്കും.

ലഹരിക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഭീകരവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് കര്‍ണാടകയിലെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നത്. ആഭ്യന്തര സുരക്ഷാ വിഭാഗം ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് കര്‍ണാടക സര്‍ക്കാരിന് നല്‍കും.

Read Also : ‘ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചു; അനൂപ് മുഹമ്മദ് ബിനാമി’: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുക. ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ ഇന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചേക്കും.

ഇന്നലെ സഹോദരന്‍ ബിനോയ് കോടിയേരിയും അഭിഭാഷകരും ബിനീഷിനെ കാണാനായി ഇ ഡി ഓഫീസിലെത്തിയെങ്കിലും അനുവദിച്ചിരുന്നില്ല.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാം ദിവസവും ബിനീഷിനെ ചോദ്യം ചെയ്യുകയാണ്.സാമ്പത്തിക ഇടപാടുകളും അതിന്റെ സ്രോതസുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്യലുമായി ബിനീഷ് സഹകരിക്കുന്നില്ലെന്നാണ് ഇ ഡിയുടെ വിശദീകരണം. ഇന്നലെ ചോദ്യം ചെയ്യല്‍ 12 മണിക്കൂറിലേറെ നീണ്ടിരുന്നു.

Story Highlights bengaluru drug case, nia, bineesh kodiyeri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here