ക്രിക്കറ്റ് അസോസിയേഷനിലെ ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണം; കെ. സുരേന്ദ്രന്‍

Bineesh Kodiyeri's benami deal should be investigated; K. Surendran

കേരള ക്രിക്കറ്റ് അസോസിയേഷനിലെ ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കോടികളുടെ അഴിമതിയാണ് നടന്നത്. ബിനീഷിനെ കെ.സി.എ പുറത്താക്കണമെന്നും ചലച്ചിത്ര മേഖലയിലെ ബിനീഷിന്റെ ഇടപാടുകള്‍
അന്വേഷിക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ കാര്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചു എന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, കെ. സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍ പ്രതികരിച്ചു. കെ. സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അപവാദ പ്രചരണത്തിനാണ് കെ. സുരേന്ദ്രന്റെ ശ്രമമെന്നും മേഴ്‌സിക്കുട്ടന്‍ പറഞ്ഞു.

Story Highlights Bineesh Kodiyeri’s benami deal should be investigated; K. Surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top